by webdesk2 on | 27-05-2025 08:59:23 Last Updated by webdesk2
തിരുവനന്തപുരം: ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ച വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന്റെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി. പേര് വിളിച്ചപ്പോള്‍ കണ്ണുതുറക്കാന്‍ ശ്രമിച്ചതായി ഡോക്ടര്‍മാര്‍. എന്നാല്‍ അപകടനില ഇനിയും തരണം ചെയ്തിട്ടില്ല. ജീവന്‍ രക്ഷിക്കാന്‍ ആയാലും സാധാരണ നിലയിലേക്കുള്ള മടങ്ങിവരവില്‍ ഡോക്ടര്‍മാര്‍ക്ക് ആശങ്ക പ്രകടിപ്പിച്ചു.
തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞത് കനത്ത ക്ഷതം ഉണ്ടാക്കി. തലച്ചോറിനേറ്റ ക്ഷതങ്ങളുടെ സങ്കീര്‍ണ്ണത മനസിലാക്കാന്‍ ഇടവിട്ടുള്ള എംആര്‍ഐ സ്‌കാനിങ്ങിന് നിര്‍ദ്ദേശം. നിലവില്‍ ഇപ്പോഴും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. വിവിധ ഡോക്ടര്‍മാരുടെ സംഘം അഫാനെ പരിശോധിക്കുന്നുണ്ട്.
പൂജപ്പുര ജയിലിലാണ് അഫാന്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്. യുടിബി ബ്ലോക്കിലെ ശുചിമുറിയിലാണ് അഫാന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഉണക്കാന്‍ ഇട്ടിരുന്ന മുണ്ട് ഉപയോഗിച്ചാണ് തൂങ്ങിയത്. ഡ്യൂട്ടി ഉദ്യോഗസ്ഥന്‍ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് അഫാന്‍ ശുചിമുറിയില്‍ തൂങ്ങിയത് കണ്ടത്. ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.