News India

ഓപ്പറേഷന്‍ സിന്ദൂറില്‍ ഓരോ ഭാരതീയനും അഭിമാനിക്കാം: പ്രധാനമന്ത്രി

Axenews | ഓപ്പറേഷന്‍ സിന്ദൂറില്‍ ഓരോ ഭാരതീയനും അഭിമാനിക്കാം: പ്രധാനമന്ത്രി

by webdesk3 on | 25-05-2025 02:58:41 Last Updated by webdesk2

Share: Share on WhatsApp Visits: 142


ഓപ്പറേഷന്‍ സിന്ദൂറില്‍ ഓരോ ഭാരതീയനും അഭിമാനിക്കാം: പ്രധാനമന്ത്രി



പാകിസ്താനെതിരെ ശക്തമായ തിരിച്ചടി നല്‍കിയ ഓപ്പറേഷന്‍ സിന്ദൂര്‍ ഓര്‍ത്ത് എല്ലാ ഇന്ത്യക്കാരനും അഭിമാനിക്കാം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്‍ കി ബാത്ത് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പറേഷന്‍ സിന്ദൂര്‍ ഓരോ ഭാരതീയനും അഭിമാനിക്കേണ്ട സന്ദേശമാണെന്നും, ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ എല്ലാവരും ദൃഢനിശ്ചയത്തോടെയാണ് മുന്നേറുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഭീകരവാദ കേന്ദ്രങ്ങള്‍ അതിര്‍ത്തി കടന്ന് തകര്‍ക്കാന്‍  സൈനികര്‍ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍, ദേശഭക്തിയുടെയും ആത്മവിശ്വാസത്തിന്റെയും ശക്തമായ അടയാളമാണ്. രാജ്യത്തെ സായുധസേനയുടെ ധൈര്യത്തിന് ആദരം അര്‍പ്പിക്കുന്നതിനായി ആയിരക്കണക്കിന് ആളുകള്‍ തിരംഗയാത്രകളില്‍ പങ്കെടുത്തതായി പ്രധാനമന്ത്രി ഓര്‍മ്മപ്പെടുത്തി. ത്രിവര്‍ണ്ണപതാക കൈകളില്‍ ഏന്തിയ ജനങ്ങള്‍ തെരുവുകളില്‍ ഒറ്റക്കെട്ടായി സേനയെ അനുമോദിച്ചതും അദ്ദേഹം പറഞ്ഞു. 

ഒരിക്കല്‍ മാവോയിസ്റ്റ് അധീനതയിലായിരുന്ന പ്രദേശങ്ങളില്‍ ഇന്ന് വികസനവും വിദ്യാഭ്യാസവും വളര്‍ന്നു കഴിഞ്ഞു എന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഓപ്പറേഷന്‍ സിന്ദൂറിനു ശേഷം നടക്കുന്ന ആദ്യ മന്‍ കി ബാത്ത് പരിപാടിയിലായിരുന്നു പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്. 

ഈ സൈനിക ദൗത്യത്തിന് ജനങ്ങളില്‍ വലിയ സ്വാധീനമുണ്ടായതായും നിരവധി കുടുംബങ്ങള്‍ ഓപ്പറേഷന്‍ സിന്ദൂറിനെ അവരുടെ ജീവിതത്തിലെ ഭാഗമായി കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബീഹാറിലെ കതിഹാര്‍, യുപിയിലെ കുശിനഗര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കുട്ടികള്‍ ജനിച്ചപ്പോള്‍ സിന്ദൂര്‍ എന്ന പേരുപോലും  സ്വീകരിച്ചതായി അദ്ദേഹം പറഞ്ഞു.


Share:

Search

Recent News
Popular News
Top Trending


Leave a Comment