by webdesk3 on | 22-05-2025 03:35:02 Last Updated by webdesk3
തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി (പ്ലസ് ടു) പരീക്ഷാഫലം പ്രഖ്യാപിച്ചു. വിജയശതമാനം 77.81% ആണ്. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ (78.69%) വിജയശതമാനം കുറവാണ്.
ഈ വര്‍ഷം 2,86,394 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവരുടെ എണ്ണം 30,145 ആണ്. 57 സ്‌കൂളുകള്‍ 100% വിജയശതമാനം നേടി. വിജയശതമാനത്തില്‍ എറണാകുളം ആണ് മുന്നിലെത്തിയത്, അതേസമയം കാസര്‍ഗോഡ് ജില്ലയിലാണ് ഏറ്റവും കുറഞ്ഞ വിജയശതമാനം.
ഫലം ലഭ്യമാവുന്ന വെബ്സൈറ്റുകള്‍:
http://keralaresults.nic.in
http://results.kite.kerala.gov.in
http://prd.kerala.gov.in
http://result.kerala.gov.in
http://examresults.kerala.gov.in
മൊബൈല്‍ ആപ്പുകള്‍: PRD Live, സഫലം
മൊത്തം 4,44,707 വിദ്യാര്‍ഥികള്‍ ഈ വര്‍ഷം രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷ എഴുതിയിരുന്നു. പ്ലസ് വണ്‍ പരീക്ഷാഫലം ജൂലൈയില്‍ പ്രസിദ്ധീകരിക്കും.
പുനര്‍മൂല്യനിര്‍ണ്ണയം:
ഉത്തരക്കടലാസുകള്‍ പുനര്‍മൂല്യനിര്‍ണ്ണയത്തിനായി അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 27 ആണ്.
സേ പരീക്ഷ:
ജൂണ്‍ 23 മുതല്‍ 27 വരെ നടക്കും. പരീക്ഷയ്ക്കുള്ള അപേക്ഷയും മെയ് 27 വരെ സ്വീകരിക്കും.