News India

സിപിഐ മാവോയിസ്റ്റ് ജനറല്‍ സെക്രട്ടറി നമ്പാല കേശവ റാവുവിനെ സുരക്ഷാ സേന വധിച്ചു

Axenews | സിപിഐ മാവോയിസ്റ്റ് ജനറല്‍ സെക്രട്ടറി നമ്പാല കേശവ റാവുവിനെ സുരക്ഷാ സേന വധിച്ചു

by webdesk3 on | 21-05-2025 08:18:57 Last Updated by webdesk3

Share: Share on WhatsApp Visits: 124


സിപിഐ മാവോയിസ്റ്റ് ജനറല്‍ സെക്രട്ടറി നമ്പാല കേശവ റാവുവിനെ സുരക്ഷാ സേന വധിച്ചു


സിപിഐ മാവോയിസ്റ്റ്  ജനറല്‍ സെക്രട്ടറി നമ്പാല കേശവ റാവുയെ (ബസവരാജു എന്നറിയപ്പെടുന്നത്) സുരക്ഷ സേന വധിച്ചു. ഛത്തീസ്ഗഡില്‍ നടന്ന ഏറ്റുമുട്ടലില്‍ ബസവരാജുവിനൊപ്പം 27 മാവോയിസ്റ്റുകള്‍ക്ക് കൊലപ്പെട്ടതായാമന് ലഭിക്കുന്ന വിവരം.  ഈ സംഘര്‍ഷത്തില്‍ ഡിസ്ട്രിക് റിസര്‍വ് ഗാര്‍ഡിന്റെ ഒരു ജവാനും വീരമൃത്യു വരിച്ചു.

സേനകള്‍ കൈവരിച്ച വിജയം അഭിനന്ദനാര്‍ഹമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. സുരക്ഷാ സേനകളുടെ ധൈര്യത്തിലും സാദ്ധ്യതകളിലുമുള്ള അഭിമാനിക്കുന്നതായും പ്രധാനമന്ത്രി ആവര്‍ത്തിച്ചു.

സുരക്ഷാസേനയുമായി നടന്ന ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് സംഘടനയുടെ ജനറല്‍ സെക്രട്ടറി കൊല്ലപ്പെടുന്നത് ചരിത്രത്തില്‍ ആദ്യമായാണ്. ബസവരാജു എന്ന പേരില്‍ അറിയപ്പെടുന്ന നമ്പാല കേശവ റാവു ആന്ധ്രാപ്രദേശിലെ ശ്രീകാകുളം സ്വദേശിയാണ്.

എന്‍.ഐ.എയുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ പ്രധാന സ്ഥാനത്തുണ്ടായിരുന്ന ബസവരാജു, മാവോയിസ്റ്റ് പാര്‍ട്ടിയിലെ ഏറ്റവും മുതിര്‍ന്ന കമാന്‍ഡറായിരുന്നു. 


Share:

Search

Recent News
Popular News
Top Trending


Leave a Comment