News India

വിദേശരാജ്യങ്ങളിലേക്ക് പോകുന്ന പ്രതിനിധി സംഘത്തിന്റെ ലിസ്റ്റ് പുറത്തുവിട്ട് കേന്ദ്രം

Axenews | വിദേശരാജ്യങ്ങളിലേക്ക് പോകുന്ന പ്രതിനിധി സംഘത്തിന്റെ ലിസ്റ്റ് പുറത്തുവിട്ട് കേന്ദ്രം

by webdesk2 on | 18-05-2025 06:41:36 Last Updated by webdesk3

Share: Share on WhatsApp Visits: 29


വിദേശരാജ്യങ്ങളിലേക്ക് പോകുന്ന  പ്രതിനിധി സംഘത്തിന്റെ ലിസ്റ്റ് പുറത്തുവിട്ട് കേന്ദ്രം

പാക്കിസ്ഥാനെതിരെയുളള ഇന്ത്യയുടെ നിലപാട് വിശദീകരിക്കാനുളള സര്‍വകക്ഷി വിദേശ പ്രതിനിധി സംഘത്തിന്റെ പട്ടിക പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍. ഏഴ് സംഘങ്ങളായി 59 അംഗ പ്രതിനിധികള്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച് ഇന്ത്യയുടെ നിലപാട് വിശദീകരിക്കും. കോണ്‍ഗ്രസ് ഒഴിവാക്കിയ മനീഷ് തിവാരി, സല്‍മാന്‍ ഖുര്‍ഷിദ് ,അമര്‍ സിംഗ് എന്നിവര്‍ പട്ടികയിലുണ്ട്. സര്‍ക്കാര്‍ ക്ഷണം നിരസിച്ചിട്ടും സല്‍മാന്‍ ഖുര്‍ഷിദിനെ ഉള്‍പ്പെടുത്തി. കോണ്‍ഗ്രസ് നല്‍കിയ പട്ടികയില്‍ നിന്ന് ഉള്‍പ്പെടുത്തിയത് ആനന്ദ് ശര്‍മ്മയെ മാത്രമാണ്.

ശശി തരൂര്‍ നേതൃത്വം നല്‍കുന്ന സംഘം യുഎസ്, ബ്രസീല്‍, പാനമ, കൊളംബിയ തുടങ്ങിയ രാജ്യങ്ങളാണ് സന്ദര്‍ശിക്കുക. സിപിഐഎം എംപി ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പെട്ട സംഘം ഇന്തോനേഷ്യ, മലേഷ്യ, കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഉള്‍പ്പെട്ട സംഘം ഈജിപ്ത് ,ഖത്തര്‍, എത്യോപ്യ, ദക്ഷിണാഫ്രിക്ക രാജ്യങ്ങളിലേക്കും മുസ്ലിം ലീഗ് എംപി ഇടി മുഹമ്മദ് ബഷീര്‍ ഉള്‍പ്പെട്ട സംഘം യുഎഇ,കോംഗോ തുടങ്ങിയ രാജ്യങ്ങളിലും പോകും.

മനീഷ് തിവാരിയെ ഈജിപ്ത്, ഖത്തര്‍, എത്യോപ്യ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പട്ടികയിലും സല്‍മാന്‍ ഖുര്‍ഷിദിനെ ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘത്തിലുമാണ് ഉള്‍പ്പെടുത്തിയത്. ഗുലാം നബി ആസാദ് സൗദി, കുവൈറ്റ്, ബഹ്‌റിന്‍ ,അല്‍ജീരിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പട്ടികയിലാണ് ഉള്‍പ്പെടുത്തിയത്. എം.ജെ അക്ബറും പട്ടികയിലുണ്ട്. 


Share:

Search

Recent News
Popular News
Top Trending


Leave a Comment