News Kerala

യുവ അഭിഭാഷകയെ മര്‍ദിച്ച സംഭവം: അറസ്റ്റിലായ ബെയിലിന്‍ ദാസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Axenews | യുവ അഭിഭാഷകയെ മര്‍ദിച്ച സംഭവം: അറസ്റ്റിലായ ബെയിലിന്‍ ദാസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

by webdesk2 on | 16-05-2025 09:12:40

Share: Share on WhatsApp Visits: 37


യുവ അഭിഭാഷകയെ മര്‍ദിച്ച സംഭവം: അറസ്റ്റിലായ ബെയിലിന്‍ ദാസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

തിരുവനന്തപുരത്ത് യുവ അഭിഭാഷകയെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായ അഡ്വ. ബെയിലിന്‍ ദാസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സ്ത്രീത്വത്തെ അപമാനിക്കല്‍, കരുതിക്കൂട്ടിയുള്ള മര്‍ദനം, അന്യായമായി തടങ്കലില്‍ വയ്ക്കല്‍ എന്നീ വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. ജൂനിയര്‍ അഭിഭാഷകയായ ശ്യാമിലിയെ ബോധപൂര്‍വ്വം ആക്രമിച്ചതല്ലെന്ന് അഡ്വ. ബെയിലിന്‍ മൊഴി നല്‍കി.

തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതിന് പിന്നാലെ ഇന്നലെ വൈകുന്നേരത്തോടെയാണ് തുമ്പയില്‍ നിന്ന് ബെയ്ലിന്‍ പൊലീസിന്റെ പിടിയിലാകുന്നത്. എല്ലാ കാര്യങ്ങളും വിശദമായി കോടതിയില്‍ പറയുമെന്നായിരുന്നു ഇന്നലെ ബെയ്ലിന്റെ പ്രതികരണം. 

തിരുവനന്തപുരം സ്റ്റേഷന്‍ കടവില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. കാറില്‍ സഞ്ചരിക്കുന്നതിനിടെ ബെയ്‌ലിന്‍ ദാസിനെ തുമ്പ പൊലീസ് കസ്റ്റഡിയിലെടുത്തത്. മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലാകുന്നത്.


Share:

Search

Recent News
Popular News
Top Trending


Leave a Comment