by webdesk3 on | 15-05-2025 03:08:50 Last Updated by webdesk2
ഇന്ത്യന്‍ സൈന്യം പാകിസ്താന്‍ തീവ്രവാദികളെ കൊന്നത് അവരുടെ പ്രവൃത്തിയുടെ പേരിലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. എന്നാല്‍ ഭീകരര്‍ ഇന്ത്യക്കാരെ കൊന്നൊടുക്കിയത് മതത്തിന്റ് പേരിലാണ് എന്നും അദ്ദേഹം പറഞ്ഞു. വിവേകത്തോടെയും ധൈര്യത്തോടെയുമാണ് രാജ്യം പഹല്‍ഗാമിലെ ഭീകരപ്രവര്‍ത്തിനുള്ള മറുപടി നല്‍കിയത് എന്നും അദ്ദേഹം പറഞ്ഞു.
ശ്രീനഗറിലെ സൈനിക കേന്ദ്രത്തില്‍ എത്തി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ജീവന്‍ അര്‍പ്പിച്ച സൈനികരെ ആദരിക്കുന്നതോടൊപ്പം, പഹല്‍ഗാമില്‍ കൊല്ലപ്പെട്ട നിരപരാധികളെയും സ്മരിക്കുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.
ഇന്ത്യ ഇതുവരെ നടത്തിയത് ഭീകരതയ്ക്കെതിരായ ഏറ്റവും വലിയ ദൗത്യമായാണ് ഓപ്പറേഷന്‍ സിന്ദൂറിനെ കണക്കാക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 40 വര്‍ഷമായി അതിര്‍ത്തിക്ക് അപ്പുറമുള്ള ഭീകരതയെ ഇന്ത്യ നേരിട്ട് ചെറുത്തുകൊണ്ടിരിക്കുകയാണ്. ഇന്ത്യ ഭീകരവാദത്തിനെതിരേ അതിരുകള്‍ക്കപ്പുറത്തേക്കും പോവാന്‍ തയ്യാറാണെന്നത് ലോകത്തിന് മുന്‍പില്‍ ഇതിനകം വ്യക്തമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.