by webdesk3 on | 15-05-2025 02:53:15 Last Updated by webdesk2
തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തി ക്രമക്കേട് കാട്ടിയിട്ടുണ്ടെന്ന വിവാദ പ്രസ്താവനയില്‍ ജി സുധാകരനെതിരെ നിയമനടപടി സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍. സുധാകരന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാനും വിശദമായ അന്വേഷണം നടത്താനും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സുധാകരന്റെ വെളിപ്പെടുത്തിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിച്ച് വരികയാണ് എന്നാണ് ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കവെ കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയിരിക്കുന്നത്.
ആലപ്പുഴ എന്‍ജിഒ യൂണിയന്‍ സമ്മേളത്തിനിടെയാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജി സുധാകരന്‍ വിവാദപ്രസ്താവന നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് തനിക്കെതിരെ നിയമനടപടി സ്വീകരിച്ചാലും പ്രശ്‌നമില്ലെന്നും സുധാകരന്‍ പറഞ്ഞിരുന്നു.
തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തി സിപിഎം സ്ഥാനാര്‍ഥിക്കായാണ് അനുകൂലമായി മാറ്റിയെന്നാണ് സുധാകരന്‍ പറഞ്ഞ്. കമ്മീഷന്‍ കേസെടുത്താലും തന്നെ ആശങ്കയില്ലെന്ന് ജി. സുധാകരന്‍ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട വെളിപ്പെടുത്തല്‍ അവഗണിക്കാനാകില്ലെന്ന് കമ്മീഷന്‍ നിലപാടെടുത്ത സാഹചര്യത്തിലാണ് തുടര്‍ നടപടികളുടെ നിയമവശം കമ്മീഷന്‍ പരിശോധിച്ചു കൊണ്ടിരിക്കുന്നത്.