by webdesk3 on | 15-05-2025 12:57:36 Last Updated by webdesk2
എംഎല്‍എ കെ. യു. ജനീഷ് കുമാറിനെതിരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരാതി നല്‍കി. വനംവകുപ്പ് ഓഫീസില്‍ എത്തി ജോലിയില്‍ തടസ്സം സൃഷ്ടിച്ചതായാണ് ഇവര്‍ എംഎല്‍എക്കെതിരെ ഉന്നയിച്ച ആരോപണം. പത്തനംതിട്ട കൂടല്‍ പൊലീസ് സ്റ്റേഷനിലാണ് മൂന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരാതി നല്‍കിയത്.
പത്തനംതിട്ട കോന്നിയിലെ കുളത്തുമണ്ണില്‍ കാട്ടാന ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കസ്റ്റഡിയിലായിരുന്ന ഒരാളെ എംഎല്‍എ കെ. യു. ജനീഷ് കുമാര്‍ വനംവകുപ്പ് ഓഫീസില്‍ എത്തി മോചിപ്പിച്ചതാണ് സംഭവത്തിന്റെ പശ്ചാത്തലം.
വനം വകുപ്പ് ഓഫീസിലെത്തിയ എംഎല്‍എ ഉദ്യോഗസ്ഥരോട് അറസ്റ്റ് രേഖപ്പെടുത്തിയതിന്റെ രേഖ കാണിക്കണമെന്ന് അവശ്യപ്പെട്ടിരുന്നു. അതിന്റെ പിന്നാലെ, ഫോറസ്റ്റ് ഓഫീസില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരോട് എംഎല്‍എ കയര്‍ത്ത് സംസാരിച്ചു എന്നതുമായി ആരോപണം.
എന്നാല്‍ ആന ചരിഞ്ഞ സംഭവത്തെ തുടര്‍ന്ന് വനം വകുപ്പ് ഗുണ്ടാ രീതിയിലുള്ള അന്തരീക്ഷം സൃഷ്ടിച്ചതിനാലാണ് താന്‍ കേസില്‍ ഇടപെട്ടതെന്ന് എംഎല്‍എ കെ. യു. ജനീഷ് കുമാര്‍ പറയുന്നത്. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും എംഎല്‍എ പറഞ്ഞു.