by webdesk3 on | 15-05-2025 12:27:57 Last Updated by webdesk3
മലപ്പുറം കാളികാവില്‍ യുവാവിനെ കൊല്ലപ്പെടുത്തിയത് കടുവയാകാം എന്ന നിഗമനത്തില്‍ വനംവകുപ്പ്. പ്രാഥമികമായി മുറിവുകളും മറ്റ് പരിശോധിച്ചാണ് യുവാവിനെ കടുവയാകാം കൊലപ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. കാളികാവ് കരുവാകുണ്ട് പ്രദേശത്താണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
വന്യജീവി ആക്രമണത്തില്‍ ശക്തമായി പ്രതിഷേധിച്ച് നാട്ടുകാര്‍ രംഗത്ത് എത്തിയിട്ടുണ്ട്. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും, ഏറെ ദിവസങ്ങളായി ഈ പ്രദേശത്ത് കടുവകളും പുലികളുമുള്‍പ്പെടെയുള്ള വന്യജീവികളുടെ സാന്നിധ്യം ഉണ്ടെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. ടാപ്പിംഗ് തൊഴിലാളിയായ ഗഫൂറിനെ പുലി കഴുത്തില്‍ പിടിച്ചു കൊണ്ടുപോയതായി മറ്റൊരു തൊഴിലാളിയാണു പറയുന്നത്. ഗഫൂറിനെ പുലി പിടിച്ചുകൊണ്ടുപോകുന്നത് കണ്ടുവെന്നറിയിച്ച് പൊലിസ് സ്റ്റേഷനില്‍ ഉടന്‍ വിവരം കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ്, വനംവകുപ്പ് എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തുകയായിരുന്നു. പരിശോധനയ്ക്കിടെ, സംഭവസ്ഥലത്തുനിന്ന് ഏകദേശം അഞ്ചു കിലോമീറ്റര്‍ അകലെ ഗഫൂറിന്റെ മൃതദേഹം കണ്ടെത്തി.