by webdesk3 on | 15-05-2025 12:13:09 Last Updated by webdesk3
തന്നെ കെപിസിസി അധ്യക്ഷനായി തിരഞ്ഞെടുത്തതില്‍ കെ സുധാകരന് അതൃപ്തിയില്ലെന്ന് സണ്ണി ജോസഫ്. പകരം അദ്ദേഹത്തിന് സന്തോഷമുണ്ട്. അത് അദ്ദേഹം തന്നെക്കുറിച്ച് പറഞ്ഞ നല്ല വാക്കുകളില്‍ നിന്നും മനസിലായി എന്നും സണ്ണി ജോസഫ് പറഞ്ഞു.
അധ്യക്ഷ സ്ഥാന പ്രഖ്യാപനം നടന്ന ഉടനെ തന്നെ, അദ്ദേഹം എന്നെ ഡിസിസി ഓഫീസിലേക്ക് വിളിച്ചു വരുത്തിയിരുന്നു. അവിടെ എത്തിയപ്പോള്‍, അദ്ദേഹം എന്നെ കെട്ടിപ്പിടിക്കുകയും മധുരം നല്‍കുകയും ചെയ്തു. തിരുവനന്തപുരത്ത് പ്രസംഗത്തിനിടെ കൂടി, അദ്ദേഹം എന്നെ വീണ്ടും കെട്ടിപ്പിടിച്ചു, തലയില്‍ തൊട്ട് ് അനുഗ്രഹിക്കുകയും ചെയ്തു എന്നും സണ്ണി ജോസഫ് പറഞ്ഞു.
സണ്ണി ജോസഫ് എനിക്ക് സഹോദരനാണ് എന്നാണ് കെ. സുധാകരന്‍ പറഞ്ഞത്. ചാര്‍ജ് ഏറ്റെടുക്കുന്ന ചടങ്ങില്‍, കെ. സുധാകരനെ ഞാന്‍ ജേഷ്ഠസഹോദരനെന്ന് വിശേഷിപ്പിച്ചു. അദ്ദേഹം അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഉയര്‍ന്ന ഫോറത്തിലെ അംഗവുമാണ്. അത്തരത്തിലുള്ള നേതാക്കളെ അംഗീകരിച്ച്, ആശയവിനിമയം നടത്തി, ഞങ്ങള്‍ ഒരുമിച്ച് മുന്നോട്ടുപോകുമെന്ന് സണ്ണി ജോസഫ് പറഞ്ഞു.