News India

ചീഫ് ജസ്റ്റിസായി ബി ആർ ഗവായ് ചുമതലയേറ്റു

Axenews | ചീഫ് ജസ്റ്റിസായി ബി ആർ ഗവായ് ചുമതലയേറ്റു

by webdesk2 on | 14-05-2025 10:33:49 Last Updated by webdesk3

Share: Share on WhatsApp Visits: 31


ചീഫ് ജസ്റ്റിസായി  ബി ആർ ഗവായ് ചുമതലയേറ്റു

ന്യൂഡല്‍ഹി: സുപ്രിംകോടതിയുടെ അന്‍പത്തി രണ്ടാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷണ്‍ രാമകൃഷ്ണന്‍ ഗവായ് ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലികൊടുത്തു. നവംബര്‍ 23 വരെ ജസ്റ്റിസ് ബിആര്‍ ഗവായ് ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരും. 

ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിച്ച ഒഴിവിലേക്കാണ് ജസ്റ്റിസ് ബി ആര്‍ ഗവായ് ചുമതലയേല്‍ക്കുന്നത്.  ദലിത് വിഭാഗത്തില്‍ നിന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന രണ്ടാമത്തെ ജഡ്ജിയാണ്. മലയാളിയായ ജസ്റ്റിസ് കെ ജി ബാലകൃഷ്ണനാണ് (2007-2010) ആദ്യമായി ദലിത് വിഭാഗത്തില്‍ നിന്നും ചീഫ് ജസ്റ്റിസായത്.

മഹാരാഷ്ട്രയിലെ അമരാവതി സ്വദേശിയായ ജസ്റ്റിസ് ബിആര്‍ ഗവായ് 2003ല്‍ ബോംബെ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി. 2019 മെയ് മാസത്തിലാണ് ബിആര്‍ ഗവായ് സുപ്രിംകോടതി ജഡ്ജിയായി ചുമതലയേറ്റത്. ബോംബെ ഹൈക്കോടതി നാഗ്പൂര്‍ ബെഞ്ചില്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ച ജസ്റ്റിസ് ബിആര്‍ ഗവായ് ഭരണഘടനാ നിയമത്തിലും ഭരണ നിര്‍വ്വഹണ നിയമത്തിലും വിദഗ്ധനാണ്. മുന്‍ കേരള ഗവര്‍ണ്ണര്‍ ആര്‍എസ് ഗവായിയുടെ മകനാണ്  ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ്.


Share:

Search

Recent News
Popular News
Top Trending


Leave a Comment