News Kerala

നിപ: സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 8 പേര്‍ക്ക് കൂടി പരിശോധന ഫലം നെഗറ്റീവ്

Axenews | നിപ: സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 8 പേര്‍ക്ക് കൂടി പരിശോധന ഫലം നെഗറ്റീവ്

by webdesk2 on | 11-05-2025 07:52:40 Last Updated by webdesk2

Share: Share on WhatsApp Visits: 33


നിപ: സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 8 പേര്‍ക്ക് കൂടി പരിശോധന ഫലം നെഗറ്റീവ്

മലപ്പുറം: വളാഞ്ചേരിയിലെ നിപ ബാധിതയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട എട്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്. ഇതോടെ ആകെ നെഗറ്റീവ് ആയവരുടെ എണ്ണം 25 ആയി. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള സ്ത്രീയുടെ നില ഗുരുതരമായി തുടരുകയാണ്. 

വളാഞ്ചേരി സ്വദേശിനിയായ 42-കാരിക്കായിരുന്നു നിപ വൈറസ് സ്ഥിരീകരിച്ചത്. ചുമയും പനിയുമായി ആശുപത്രിയിലെത്തിയ ഇവര്‍ക്ക് പരിശോധനയില്‍ നിപ സ്ഥിരീകരിക്കുകയായിരുന്നു. ഇവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ 94 പേരാണുള്ളത്.

ഇവരുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടിരുന്നു. കഴിഞ്ഞ മാസം 25-ാം തീയതിയാണ് യുവതിക്ക് പനി തുടങ്ങിയത്. തുടര്‍ന്ന് 26ന് വളാഞ്ചേരിയിലുള്ള ക്ലിനിക്കില്‍ ചികിത്സ തേടി. 27-ന് വീട്ടില്‍ തുടര്‍ന്നു. 28-ന് വളാഞ്ചേരിയിലെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞു. 29-ന് ലാബിലും വളാഞ്ചേരിയിലെ ക്ലിനിക്കിലും പോയി. 30-നും ഇതേ ലാബില്‍ പരിശോധനയ്ക്ക് എത്തി. തൊട്ടടുത്ത ദിവസം വളാഞ്ചേരിയിലെ ലാബിലും ക്ലിനിക്കിലും പോയ ശേഷം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.




Share:

Search

Recent News
Popular News
Top Trending


Leave a Comment