by webdesk3 on | 10-05-2025 03:42:48 Last Updated by webdesk2
മെയ് 27 ഓടെ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളത്തിലെത്തിലെത്താന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പ്രതീക്ഷിച്ചതുപോലെ മഴ ആരംഭിച്ചാല്‍ ഇത്തവണ മണ്‍സൂണ്‍ പതിവിലേക്കാള്‍ നേരത്തെയാകും എത്തുന്നത്. ഇതിന് മുമ്പ് ഇത്രയും നേരത്തെ മണ്‍സൂണ്‍ എത്തിയത് 2009ലായിരുന്നു.
ജൂണ്‍ 1നാണ് സാധാരണയായി മണ്‍സൂണ്‍ കേരളത്തിലെത്തുന്നത്. ജൂണ്‍ 8ഓടെ മണ്‍സൂണ്‍ രാജ്യത്തെ മുഴുവന്‍ പ്രദേശങ്ങളിലേക്കും വ്യാപിക്കും. സെപ്തംബര്‍ 17ന് വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ നിന്ന് മണ്‍സൂണ്‍ പിന്‍വാങ്ങാന്‍ തുടങ്ങും, ഒക്ടോബര്‍ 15 ഓടെ പൂര്‍ണമായും അവസാനിക്കും.
2025 ഏപ്രിലില്‍ സാധാരണയെക്കാള്‍ കൂടുതല്‍ മഴ പ്രതീക്ഷിച്ചിരുന്നുവെങ്കിലും, എല്‍ നിനോയുടെ പ്രതിഭാസം മൂലം മഴയുടെ അളവ് കുറവായിരുന്നു. എന്നാല്‍ ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ രാജ്യത്ത് സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കാമെന്നാണ് സാധ്യത.