News Kerala

പ്രതിസന്ധിഘട്ടത്തില്‍ ഭാരതം ഒന്നിച്ച് നിന്നു: കെ സുരേന്ദ്രന്‍

Axenews | പ്രതിസന്ധിഘട്ടത്തില്‍ ഭാരതം ഒന്നിച്ച് നിന്നു: കെ സുരേന്ദ്രന്‍

by webdesk3 on | 10-05-2025 01:23:03 Last Updated by webdesk3

Share: Share on WhatsApp Visits: 84


പ്രതിസന്ധിഘട്ടത്തില്‍ ഭാരതം ഒന്നിച്ച് നിന്നു: കെ സുരേന്ദ്രന്‍


പാക്കിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ നടത്തുന്നത് നീചവും നിന്ദ്യവുമായ ആക്രമണങ്ങളാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. യാത്രാവിമാനങ്ങളെ മറയാക്കി ഇന്ത്യയെ ആക്രമിക്കുന്നു. ആശുപത്രികളും സ്‌കൂളുകളും ആരാധനാലയങ്ങളും അക്രമിച്ചു. വര്‍ഗീയ സ്പര്‍ധയുണ്ടാക്കാനുള്ള വ്യാജപ്രചരണങ്ങള്‍ നടത്തുന്നു. ശക്തമായ മറുപടി രാജ്യം നല്‍കിയിട്ടുണ്ടെന്നും ഇന്ത്യന്‍ മിലിറ്ററി സ്ട്രക്ച്ചറുകള്‍ക്ക് ഒരു പോറല്‍ പോലും ഏല്‍പ്പിക്കാന്‍ പാക്കിസ്ഥാന് കഴിഞ്ഞില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരിക്കുകയാണ്. 

ഈ സന്ദര്‍ഭത്തില്‍ രാജ്യം മുഴുവന്‍ നമ്മുടെ സൈന്യത്തിനും രാഷ്ട്രത്തിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മഹാറാലികള്‍ നടത്തുകയാണ്. പ്രതിപക്ഷ സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പോലും റാലികള്‍ക്ക് നേതൃത്വം നല്‍കുകയാണ്. പ്രതിസന്ധിഘട്ടങ്ങളില്‍ ഭാരതം ഒന്നിച്ചു നില്‍ക്കുമെന്ന ശക്തമായ സന്ദേശമാണിത് എന്നും അദ്ദേഹം പറഞ്ഞു. 

സംസ്ഥാന സര്‍ക്കാര്‍ നാലാം വാര്‍ഷികാഘോഷം നിര്‍ത്തിവെച്ചത് സ്വാഗതാര്‍ഹമാണ്. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും പിന്തുണ നല്‍കി കേരളത്തിലും മഹാറാലികള്‍ നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാവണം. ശത്രു നമ്മുടെ നാടിനെ ആക്രമിക്കുമ്പോള്‍ കേരളത്തിന്റെ ഐക്യബോധം ലോകത്തിന് കാണിച്ചു കൊടുക്കാന്‍ മുഖ്യമന്ത്രി തന്നെ നേതൃത്വം നല്‍കട്ടെ. ഭാരതം ഒന്നിച്ച് നിന്ന് ശത്രുവിനെ നേരിടും എന്നും അദ്ദേഹം പറഞ്ഞു. 




Share:

Search

Recent News
Popular News
Top Trending


Leave a Comment