by webdesk3 on | 09-05-2025 03:15:53
രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമല ക്ഷേത്രദര്‍ശനം നടത്തുന്നത് ഒഴിവാക്കിയേക്കുമെന്ന് സൂചന. രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായാണ് രാഷ്ട്രപതി സംസ്ഥാനത്തെത്തുന്നത്. ഈ സന്ദര്‍ശനത്തിന്റെ ഭാഗമായി മെയ് 19-ന് ശബരിമല ദര്‍ശനം നടത്താനിരുന്നു തീരുമാനം. എന്നാല്‍ സന്ദശനം താല്‍ക്കാലികമായി ഒഴിവാക്കിയേക്കുമെന്നാണ് സൂചന.
ഇടവ മാസ പൂജയ്ക്ക് ശബരിമല നട തുറക്കുന്ന സമയത്ത് രാഷ്ട്രപതി ശബരിമല സന്ദര്‍ശിക്കുമെന്ന് നേരത്തെ പൊലീസിനേയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനേയും അറിയിച്ചിരുന്നു.
രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് മെയ് 18, 19 തീയതികളില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിംഗിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം ദേവസ്വം ബോര്‍ഡ് പിന്‍വലിച്ചത്. ഇടവ മാസ പൂജകള്‍ക്കായി ശബരിമല നട മെയ് 14-ന് തുറക്കും.