by webdesk3 on | 09-05-2025 12:35:51 Last Updated by webdesk3
പാകിസ്താനെതിരെ തിരിച്ചടികള്‍ ശക്തമാക്കി ഇന്ത്യ. ജമ്മുവിലെ സാംബ ജില്ലയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഏഴ് ജെയ്ഷെ ഭീകരരെ ബിഎസ്എഫ് വധിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. കൊല്ലപ്പെട്ട ഏഴുപേര്‍ക്കും ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് ബിഎസ്എഫ് വ്യക്തമാക്കി. അതിര്‍ത്തിക്ക് സമീപം ഭീകരരും ബിഎസ്എഫ് സേനയും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.
പാകിസ്താന്‍ നടത്തിയ ഷെല്ല് ആക്രണണത്തില്‍ ഒരു യുവതി കൊല്ലപ്പെട്ടിരുന്നു. റസേര്‍വാനിയില്‍ താമസിക്കുന്ന നര്‍ഗീസ് ബീഗമാണ് പാക് ഷെല്ലാക്രമണത്തില്‍ മരിച്ചത്. കുടുംബത്തോടൊപ്പം രക്ഷപ്പെടാന്‍ ശ്രമത്തിനിടെയാണ് ഇവര്‍ കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച രാത്രി പാകിസ്താന്‍ ജമ്മു കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ അതിര്‍ത്തി പ്രദേശങ്ങളെ ലക്ഷ്യമാക്കി മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തി. എന്നാല്‍ ഇന്ത്യന്‍ വ്യോമ പ്രതിരോധ സംവിധാനം എല്ലാ ഡ്രോണുകളും മിസൈലുകളും തകര്‍ത്തു.