by webdesk3 on | 09-05-2025 12:21:29 Last Updated by webdesk3
സംസ്ഥാനത്ത് വീണ്ടും പേവിഷ ബാധ മൂലം ഒരാള്‍ മരിച്ചു. കരുമാടിയിലെ പത്താം ക്ലാസുകാരന്‍ സൂരജ് എസ് ആണ് മരിച്ചത്. കിഴക്കെ കരുമാടിയിലെ സ്വദേശിയായ സൂരജ്, വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. രണ്ട് ദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ കുട്ടി മരിച്ചു.
മെയ് 5ന് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവെ കൊല്ലം പത്തനാപുരം വിളക്കുടി ജാസ്മിന്‍ മന്‍സിലിലെ ഏഴ് വയസുകാരി നിയ ഫൈസല്‍ പേവിഷബാധയേറ്റ് മരിച്ചിരുന്നു. താറാവിനെ പിന്തുടര്‍ന്ന് ഓടിയെത്തിയ തെരുവുനായയാണ് കുട്ടിയെ കടിച്ചത്. മൂന്നു ഡോസ് വാക്സിന്‍ എടുത്തിട്ടും കുഞ്ഞിന് രോഗം ബാധിച്ചു.
കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്ത് നാല് കുഞ്ഞുങ്ങളടക്കം ഏഴുപേരാണ് പേവിഷ ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടത്.