by webdesk3 on | 09-05-2025 12:08:58 Last Updated by webdesk3
ന്യൂഡല്‍ഹി: സേനാ മേധാവിമാരുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ അതിക്രമങ്ങള്‍ വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് സേനാ മേധാവിമാരെ ഉള്‍പ്പെടുത്തി അടിയന്തര യോഗം വിളിച്ചു ചേര്‍ത്തത്.
യോഗത്തില്‍ സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍, കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി, നാവികസേന മേധാവി അഡ്മിറല്‍ ദിനേശ് കെ ത്രിപാഠി, വ്യോമസേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ എ പി സിംഗ് എന്നിവര്‍ പങ്കെടുത്തു.
വ്യാഴാഴ്ച പാക്‌സിതാനുമായി നടന്ന ഏറ്റുമുട്ടലിന്റേയും അതിനെ തുടര്‍ന്നുള്ള നടപടികളുടേയും പശ്ചാത്തലത്തിലാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് സേനാമേധാവിമാരുമായി യോഗം ചേര്‍ന്നത്. നിലവിലെ സുരക്ഷാസ്ഥിതികള്‍ യോഗത്തില്‍ സമഗ്രമായി വിലയിരുത്തി. യോഗത്തിനുശേഷം പ്രതിരോധമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും രാജ്നാഥ് സിങിനൊപ്പം മോദിയെ കാണാനെത്തും. തുടര്‍ന്ന് പ്രധാനമന്ത്രി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.