by webdesk2 on | 09-05-2025 06:57:03 Last Updated by webdesk3
ഇന്ത്യ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതിന് പിന്നാലെ അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിച്ച പാക്കിസ്ഥാന് കനത്ത തിരിച്ചടി നല്‍കി. ലാഹോര്‍, സിയാല്‍കോട്ട്, കറാച്ചി, ഇസ്ലമാബാദിലും റാവല്‍പിണ്ടിയിലും ഇന്ത്യയുടെ മിസൈല്‍ വര്‍ഷം. പാക്കിസ്ഥാനിലെ ബഹാവല്‍നഗര്‍ കണ്‍ടോണ്‍മെന്റിന് സമീപം സ്ഫോടനമുണ്ടായെന്നാണ് ഏറ്റവും പുതിയ വിവരം. ഇസ്ലാമാബാദിലും ഇന്ത്യന്‍ ആക്രമണം നടത്തി. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചാണ് ആക്രമണം.
ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്നും ദൗത്യം തുടരുന്നതായും സര്‍വകക്ഷി യോഗത്തില്‍ വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. ലാഹോര്‍ വാള്‍ട്ടണ്‍ എയര്‍ബേസില്‍ ഡ്രോണ്‍ ആക്രമണത്തില്‍ 7 പാക് വ്യോമ സേന ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം തകര്‍ത്തു. ഇന്ന് പിഎസ്എല്‍ മത്സരം നടക്കേണ്ട സ്റ്റേഡിയമാണ് തകര്‍ത്തത്. ഇസ്ലാമബാദില്‍ അപായ സൈറനുകള്‍ മുഴങ്ങി.
ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട പുതിയ നീക്കങ്ങളെ പ്രതിരോധമന്ത്രി പ്രശംസിച്ചു. പാക്കിസ്ഥാനിലെയും പിഒകെയിലെയും ഭീകര ക്യാമ്പുകള്‍ നിര്‍വീര്യമാക്കിയെന്നും ഇത് അഭിമാനകരമായ കാര്യമാണെന്നും പ്രതിരോധമന്ത്രി പറഞ്ഞു. ലാഹോറില്‍ പാക് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഇന്ത്യ തകര്‍ത്തു. വിവിധ മന്ത്രാലയ സെക്രട്ടറിമാരുടെ യോഗത്തില്‍ എല്ലാ തരത്തിലുമുള്ള തയ്യാറെടുപ്പുകള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശം നല്‍കി.