by webdesk3 on | 08-05-2025 06:58:01
കെപിസിസി അധ്യക്ഷനായി എം.എല്‍.എ സണ്ണി ജോസഫിനെ തിരഞ്ഞെടുത്തു. കെ സുധാകരനെ മാറ്റുമെന്ന ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്ത്വത്തിന് പിന്നാലെയാണ് തീരുമാനം. നിലവിലെ അധ്യക്ഷനായിരുന്ന കെ. സുധാകരന്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതിയില്‍ ഇടം പിടിച്ചു.
അടൂര്‍ പ്രകാശാണ് യുഡിഎഫ് കണ്‍വീനര്‍. പി.സി. വിഷ്ണുനാഥ്, എ.പി. അനില്‍കുമാര്‍, ഷാഫി പറമ്പില്‍ എന്നിവര്‍ വര്‍ക്കിംഗ് പ്രസിഡന്റുമാരാണ്.
അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് പാര്‍ട്ടി തങ്ങളോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് സുധാകരന്‍ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഈ പ്രതികരണത്തില്‍ പാര്‍ട്ടി നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നുവെന്നും വ്യക്തമാകുന്നു. ഈ പശ്ചാത്തലത്തിലാണ് സണ്ണി ജോസഫിനെ കെപിസിസി പ്രസിഡന്റായി നിയമിക്കാനുള്ള തീരുമാനം വന്നത്.