by webdesk3 on | 08-05-2025 02:48:54
കേരളത്തില്‍ ബിജെപിയെ അധികാരത്തില്‍ എത്തിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശഖര്‍. കേരളത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകണം. എന്നാല്‍ അത്തരത്തില്‍ മാറ്റങ്ങള്‍ വരണമെങ്കില്‍ ബിജെപി ഭരണത്തിലേക്ക് എത്തണം. രബിജെപിയെ അധികാരത്തിലെത്തിക്കുക തന്നെയാണ് തന്റെ ദൗത്യം എന്നും, ബിജെപി അധികാരത്തില്‍ വരുന്നതുവരെ കേരളംവിട്ട് പോകില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
35 വര്‍ഷമായി തുടരുന്ന മുനമ്പത്തെ ഭൂമി പ്രശ്‌നം ഇനിയും പരിഹരിക്കാനാകാതെ വന്നത് എന്തുകൊണ്ടാണ്? ഈ പ്രശ്‌നത്തിന് അനുകൂലമായ ബില്‍ കൊണ്ടുവന്നത് ബിജെപിയായിരുന്നു എന്നും രാജീവ് ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടി.
കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ക്ക് അധ്വാനിക്കാന്‍ മടിയുള്ളവാണ് എന്നും രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി. അവരുടെ ദീര്‍ഘകാല രാഷ്ട്രീയ സമീപനങ്ങള്‍ സംസ്ഥാനത്തെ വികസനം തടയുന്നതാണ്.. ബിജെപിയെ വര്‍ഗീയ പാര്‍ട്ടിയെന്ന് വിളിക്കുന്നത് പച്ച നുണയാണെന്നും, ഇത്തരം വ്യാജപ്രചാരണങ്ങള്‍ നടത്തുന്നതാണ് യഥാര്‍ത്ഥ വര്‍ഗീയതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.