by webdesk3 on | 08-05-2025 12:42:01 Last Updated by webdesk3
പാക്കിസ്ഥാന്‍ ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് മറുപടി നല്‍കുമെന്ന് ഭീകര സംഘടനയായ അല്‍ ഖ്വയ്ദ. പാക്കിസ്ഥാനെതിരെ നടത്തിയ ആക്രമണത്തില്‍ ഇന്ത്യക്കെതിരെ പ്രതികാരം ചെയ്യുമെന്നാണ് ഭീകരന സംഘടന പുറത്തിറിക്കിയ പ്രസ്താവനയില്‍ അറിയിച്ചിരിക്കുന്നത്.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍ ഖ്വയ്ദ വിഭാഗമാണ് ഇന്ത്യയ്‌ക്കെതിരെ ഇത്തരത്തില്‍ ഭീഷണി സന്ദേശം മുഴക്കി കൊണ്ടുള്ള പ്രസ്താവന ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. നിലവില്‍ വലിയ പിടിപാട് അല്‍ ഖ്വയ്ദയ്ക്ക് എവിടെയുമില്ല. അതിനാല്‍ തന്നെ പാക്കിസ്ഥാനും ഇന്ത്യയിലും തമ്മിലുള്ള സംഘര്‍ഷ സാഹചര്യമുത്തലെടുത്ത് നഷ്ടമായ കുപ്രസക്തി വീണ്ടെടുക്കാനുള്ള ശ്രമമാണ് നടത്തുന്നത്.
ഇന്നലെ പുലര്‍ച്ചെയാണ് പഹല്‍ഗാം ഭീകരാക്രമണത്തിന് പ്രതികരണമായി ഇന്ത്യ പാകിസ്താനിലെ ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ തിരച്ചടിച്ചത്. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ നടത്തിയ ഈ സൈനിക നടപടിയില്‍ പാക് അധീന കശ്മീരില്‍ സ്ഥിതിചെയ്യുന്ന ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു. ജയ്ഷെ ഇ മുഹമ്മദ്, ലഷ്‌കര്‍ ഇ തൊയ്ബ തുടങ്ങിയ സംഘടനകളുടെ പ്രധാന കേന്ദ്രങ്ങളും തീവ്രവാദ ബന്ധമുള്ള സ്ഥാപനങ്ങളും ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയത്.
ഓപ്പറേഷന്‍ ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് നടത്തിയത്. ഫ്രാന്‍സ് നിര്‍മിച്ച സ്‌കാല്‍പ് മിസൈലുകളും മറ്റു ക്രൂയിസ് മിസൈലുകളും ഉപയോഗിച്ച് സ്മാര്‍ട്ട് ആയുധങ്ങളിലൂടെ ലക്ഷ്യങ്ങള്‍ കൃത്യമായി തകര്‍ത്താണ് സൈനികര്‍ മുന്നേറ്റം നടത്തിയത്.