News Kerala

നന്തന്‍കോട് കൂട്ടക്കൊലപാതകം; വിധി പറയുന്നത് വീണ്ടും മാറ്റി

Axenews | നന്തന്‍കോട് കൂട്ടക്കൊലപാതകം; വിധി പറയുന്നത് വീണ്ടും മാറ്റി

by webdesk3 on | 08-05-2025 12:31:36 Last Updated by webdesk3

Share: Share on WhatsApp Visits: 37


നന്തന്‍കോട് കൂട്ടക്കൊലപാതകം; വിധി പറയുന്നത് വീണ്ടും മാറ്റി


കേരളത്തെ ആകെ ഞെട്ടിച്ച നന്തന്‍കോട് കൂട്ടക്കൊലപാതകത്തിന്റെ വിധി പറയുന്നത്  മാറ്റി. ഈ മാസം 12 ലേക്കാണ് വിധി പറയുന്നത് മാറ്റിയിരിക്കുന്നത്. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ആറാണ് വിധി പറയുക. മാതാപിതാക്കളെയും സഹോദരിയും അടക്കം നാലു പേരെ പ്രതി കേഡല്‍ ജീന്‍സണ്‍ രാജ കൊലപ്പെടുത്തി എന്നതാണ് കേസ്.

2017 ഏപ്രില്‍ 9നാണ് കേരളത്തെയാകെ ഞെട്ടിച്ച ധാരുണ സംഭവം നടന്നത്. പ്രൊഫസര്‍ രാജാ തങ്കം, ഭാര്യ ഡോക്ടര്‍ ജീന്‍പത്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരെ വീട്ടില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇവരുടെ മകന്‍ കേഡലായിരുന്നു കൊലപാതകത്തിന് പിന്നില്‍. 

നാലു പേരെയും കൊലപ്പെടുത്തിയ ശേഷം കേഡല്‍ ഒളിവില്‍ പോയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ പ്രതിയെ പോലീസ് പിടികൂടിയിരുന്നു. അച്ഛന്‍, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലും ബന്ധുവിന്റെ ശരീരം വെട്ടി നുറുക്കിയ അവസ്ഥയിലുമായിരുന്നു. 

പ്രതിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് നിഗമനം. കൂടാതെ സാത്താന്‍ ആരാധനയുടെ ഭാഗമായാണ് താന്‍ കൊലപാതകം നടത്തിയത് എന്നും മാതാപിതാക്കളോട് തനിക്ക് വിരോധം ഉണ്ടായിരുന്നതായും കേഡല്‍ സമ്മതിച്ചിരുന്നു. 


Share:

Search

Recent News
Popular News
Top Trending


Leave a Comment