by webdesk2 on | 08-05-2025 09:37:55 Last Updated by webdesk3
ഇസ്ലാമാബാദ്: പാക്കിസ്ഥാനിന് നേരെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് തൊട്ടുപിന്നാലെ പാകിസ്താന്‍ ആര്‍മിക്ക് വന്‍ പ്രഹരമായി ഭീകരാക്രമണവും. ബലൂചിസ്ഥാന്‍ വിമോചന പോരാളികള്‍ പാക് സൈന്യത്തിനെതിരെ ശക്തമായ ആക്രമണം തുടരുകയാണ്. ബലൂച് ലിബറേഷന്‍ ആര്‍മി പാക് ആര്‍മി വാഹനം തകര്‍ത്തുവെന്നാണ് വിവരം. ആക്രമണത്തില്‍ 12 പാക് സൈനികര്‍ മരിച്ചു. റിമോട്ട് കണ്‍ട്രോള്‍ ബോംബ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.
ബിഎല്‍എയുടെ ഐഇഡി ആക്രമണത്തില്‍ പാക് സൈന്യത്തിലെ സ്പെഷ്യല്‍ ഓപറേഷന്‍ കമാന്റര്‍ താരിഖ് ഇമ്രാനും സുബേദാര്‍ ഉമര്‍ ഫാറൂഖും മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തില്‍ സൈന്യത്തിന്റെ വാഹനം പൂര്‍ണമായി തകര്‍ന്നു. കൂടാതെ ബോളാന്‍, കെച്ച് മേഖലകളില്‍ 14 പാകിസ്ഥാന്‍ സൈനികരുടെ മരണത്തിന് കാരണമായ രണ്ട് വ്യത്യസ്ത ആക്രമണങ്ങളുടെ ഉത്തരവാദിത്തം ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തു.
അതേസമയം ഓപറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യയുടേയും പാകിസ്താന്റേയും സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്ന വാദവുമായി പാകിസ്താന്‍. പാക്സിതാന്റെ സുരക്ഷാ ഉപദേഷ്ടാവ് അസിം മാലിക് അജിത് ഡോവലുമായി സംസാരിച്ചിട്ടുണ്ട് എന്നാണ് പാകിസ്താന്റെ വാദം. പാകിസ്താന്റെ വിദേശകാര്യ മന്ത്രി ഇഷാഖ് ധര്‍ ആണ് ഇത്തരമൊരു വാദവുമായി രംഗത്തെത്തിയത്. പഹല്‍ഗാം ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കിയ ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ ആക്രമണങ്ങള്‍ ഒഴിവാക്കാന്‍ ധാരണയായെന്ന തരത്തിലാണ് ഇഷാഖ് ധറിന്റെ അഭിമുഖം തുര്‍ക്കി മാധ്യമമായ ടിആര്‍ടി വേള്‍ഡ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതേസമയം ഇക്കാര്യം ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.