News India

നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന്റെ ഷെല്ലാക്രമണം രൂക്ഷം; അതീവ ജാഗ്രതയില്‍ രാജ്യം

Axenews | നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന്റെ ഷെല്ലാക്രമണം രൂക്ഷം; അതീവ ജാഗ്രതയില്‍ രാജ്യം

by webdesk2 on | 08-05-2025 06:54:50 Last Updated by webdesk3

Share: Share on WhatsApp Visits: 10


നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന്റെ ഷെല്ലാക്രമണം രൂക്ഷം; അതീവ ജാഗ്രതയില്‍ രാജ്യം

നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന്റെ ഷെല്ലാക്രമണം രൂക്ഷം. പൂഞ്ചിലെ ആക്രമണത്തില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചു. നിയന്ത്രണ രേഖയിലെ സാഹചര്യം സൈന്യം സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. പാക് പ്രകോപനത്തിന് ഉചിതമായ മറുപടി നല്‍കാന്‍ സേനകള്‍ക്ക് കരസേനാ മേധാവി പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. പാക്കിസ്ഥാനുമായുള്ള സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യം അതീവ ജാഗ്രതയിലാണ്. 

പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ സാഹചര്യം കര-വ്യോമ-നാവിക സേനകള്‍ വിലയിരുത്തി.ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സേനകള്‍ സജ്ജമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളോട് അവശ്യവസ്തുക്കളുടെയും സേവനകളുടെയും ലഭ്യത ഉറപ്പുവരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും നിര്‍ദ്ദേശം നല്‍കി. ജമ്മുവില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ജമ്മു കശ്മീരില അതിര്‍ത്തി ജില്ലകളില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും അവധി പ്രഖ്യാപിച്ചു.

എസ്ഡിആര്‍എഫ്, സിവില്‍ ഡിഫന്‍സ്, ഹോം ഗാര്‍ഡുകള്‍, എന്‍സിസി തുടങ്ങിയ ദുരിതാശ്വാസ, രക്ഷാസേനകളോട് ഏത് സാഹചര്യവും കൈകാര്യം ചെയ്യാന്‍ ജാഗ്രത പാലിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏതെങ്കിലും മാധ്യമ പ്ലാറ്റ്ഫോമുകളില്‍ ദേശവിരുദ്ധ പ്രചാരണം ഉണ്ടായാല്‍ ശക്തമായ നടപടി സ്വീകരിക്കണം. ദുര്‍ബലമായ സ്ഥലങ്ങളില്‍ തടസ്സമില്ലാത്ത ആശയവിനിമയവും സുരക്ഷയും നിലനിര്‍ത്തണമെന്നും നിര്‍ദേശം നല്‍കി. ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം ഇന്ന് ചേരും.



Share:

Search

Recent News
Popular News
Top Trending


Leave a Comment