News India

ഓപ്പറേഷന്‍ സിന്ദൂര്‍: നാളെ സര്‍വകക്ഷി യോഗം

Axenews | ഓപ്പറേഷന്‍ സിന്ദൂര്‍: നാളെ സര്‍വകക്ഷി യോഗം

by webdesk3 on | 07-05-2025 02:37:57 Last Updated by webdesk2

Share: Share on WhatsApp Visits: 48


ഓപ്പറേഷന്‍ സിന്ദൂര്‍: നാളെ സര്‍വകക്ഷി യോഗം


പഹല്‍ഗാം ഭീകരാക്രമണത്തിന്റെ തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കാന്‍ സര്‍വ്വകക്ഷിയോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെപ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഈ യോഗം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ പ്രധാനമന്ത്രി പ്രതിരോധ സേനകളെ അഭിനന്ദിച്ചു. ഓപ്പറേഷന്‍ സിന്ദൂര്‍ രാജ്യത്തിന് അഭിമാന നിമിഷമായി മാറിയതായി അദ്ദേഹം പറഞ്ഞു. 

രാഷ്ട്രപതിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ അദ്ദേഹം ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ സംബന്ധിച്ച വിശദമായ വിവരങ്ങള്‍ രാഷ്ട്രപതിക്ക് മുന്‍പില്‍ അവതരിപ്പിക്കും. 

അതേസമയം, കശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ കടുത്ത ഏറ്റുമുട്ടലുകള്‍ ഉണ്ടായി. പൂഞ്ച് മേഖലയിലെ ഷെല്ലാക്രമണത്തില്‍ ഒരു സ്ത്രീയും കുട്ടിയുമടക്കം 10 പേര്‍ കൊല്ലപ്പെട്ടു. ഉറിയില്‍ രണ്ട് വീടുകള്‍ക്ക് തീപിടിച്ചു. പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ 44 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 













Share:

Search

Recent News
Popular News
Top Trending


Leave a Comment