by webdesk3 on | 07-05-2025 12:12:29 Last Updated by webdesk3
പാക് ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് ശേഷം ഇന്ത്യന്‍ സേനയെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എക്‌സിലാണ് അദ്ദേഹം ഇന്ത്യന്‍ സൈന്യത്തെ അഭിനന്ദിച്ച് കുറിപ്പ് പങ്കുവെച്ചത്. ഇന്ത്യയ്ക്കെതിരായ ഏതൊരു ആക്രമണത്തിനും മോദി സര്‍ക്കാര്‍ ശക്തമായ തിരിച്ചടി നല്‍കും. കൂടാതെ സൈന്യത്തിന്റെ ധൈര്യത്തില്‍ അഭിമാനമുണ്ടെന്നും ഭീകരതയെ വേരോടെ പിഴുതെറിയുമെന്നുമാണ് അമിത് ഷാ ഉറപ്പ് നല്‍കി.
പഹല്‍ഗാമില്‍ നിരപരാധികളായ സഹോദരങ്ങളെ ക്രൂരമായി കൊലപ്പെടുത്തിയതിന്റെ മറുപടിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍. ഇന്ത്യയ്ക്കും നമ്മുടെ ജനതയ്ക്കുമെതിരായ ഏതൊരു ആക്രമണത്തിനും ഉചിതമായ മറുപടി നല്‍കുമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
ഇന്ന് പുലര്‍ച്ചെയാണ് ഇന്ത്യ ഹല്‍ഗാമിലെ ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താന്‍ ഭീകര കേന്ദ്രങ്ങള്‍ക്ക് ആക്രമണം നടത്തിയത്. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ നടത്തിയ ഈ സൈനിക ആക്രമണത്തില്‍ പാക് അധീന കശ്മീരിലെ ഒന്‍പത് ഭീകരകേന്ദ്രങ്ങള്‍ നശിപ്പിക്കുകയായിരുന്നു.
ജയ്ഷെ ഇ മുഹമ്മദ്, ലഷ്‌കര്‍ ഇ തൊയ്ബ എന്നിവിടങ്ങളിലെ പ്രധാനപ്പെട്ട ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി സേന ഈ ആക്രമണം നടത്തുകയായിരുന്നു. ഫ്രാന്‍സ് നിര്‍മിത സ്‌കാല്‍പ് മിസൈലുകള്‍, ക്രൂയിസ് മിസൈലുകള്‍ തുടങ്ങി വിവിധ അത്യാധുനിക ആയുധങ്ങള്‍ സേന ഉപയോഗിച്ചു.