by webdesk3 on | 07-05-2025 11:52:04 Last Updated by webdesk3
പാകിസ്താനെതിരെ ഇന്ത്യന്‍ സൈന്യം നടത്തിയ ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധുപ്പെട്ട് പ്രതികരിച്ച് പ്രിയങ്കാ ഗാന്ധി. ഇന്ത്യയുടെ സൈന്യത്തെ കുറിച്ച് അഭിമാനം തോന്നുന്നു എന്നാണ് പ്രിയങ്ക പറഞ്ഞത്. നമ്മുടെ ധീരസൈനികര്‍ നമ്മുടെ സ്വാതന്ത്ര്യവും അഖണ്ഡതയും സംരക്ഷിക്കുന്നു. ദൈവം അവരെ സംരക്ഷിക്കുകയും വെല്ലുവിളികള്‍ നേരിടാനുള്ള ധൈര്യം നല്‍കുകയും ചെയ്യട്ടെ എന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
പ്രിയങ്കാ ഗാന്ധിക്ക് പുറമെ മറ്റ് കോണ്‍ഗ്രസ് നേതാക്കളും ഓപ്പറേന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് പ്രതികരിച്ചു. ഇന്ത്യന്‍ സേനയുടെ നടപടിയില്‍ അഭിമാനം ഉണ്ടെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞത്. സേനയുടെ ദൃഢനിശ്ചയത്തെയും ധൈര്യത്തെയും അദ്ദേഹം പ്രശംസിച്ചു. ഭീകരതക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസ് സേനയ്ക്കും സര്‍ക്കാരിനും പിന്തുണയുമായി ഉറച്ചുനിന്നതായി ഖാര്‍ഗെ വ്യക്തമാക്കി.
ഇന്ന് പുലര്‍ച്ചയോടെയാണ് സൈന്യം തിരിച്ചടിച്ചത്.ബഹാവല്‍പൂര്‍, മുസാഫറബാദ്, കോട്‌ലി, മുറിഡ്‌കെ തുടങ്ങിയ പ്രദേശങ്ങളിലാണ് ആക്രമണം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഓപ്പറേഷന് പിന്നാലെ പാകിസ്താന്റെ പ്രധാനമന്ത്രി ഷഹബാസ് ശരീഫ് ആക്രമണം സ്ഥിരീകരിച്ചു. പാകിസ്താന് ശക്തമായ പ്രതികരണം നടത്താനുള്ള അവകാശമുണ്ടെന്ന് അദ്ദേഹം എക്സില്‍ പോസ്റ്റിലൂടെ വ്യക്തമാക്കി.