News India

ഓപ്പറേഷന്‍ സിന്ദൂര്‍: ഉത്തര്‍പ്രദേശില്‍ റെഡ് അലര്‍ട്ട്

Axenews | ഓപ്പറേഷന്‍ സിന്ദൂര്‍: ഉത്തര്‍പ്രദേശില്‍ റെഡ് അലര്‍ട്ട്

by webdesk2 on | 07-05-2025 11:44:17 Last Updated by webdesk3

Share: Share on WhatsApp Visits: 7


ഓപ്പറേഷന്‍ സിന്ദൂര്‍: ഉത്തര്‍പ്രദേശില്‍ റെഡ് അലര്‍ട്ട്

ലഖ്‌നൗ: ഓപ്പറേഷന്‍ സിന്ദൂറിലൂടെ പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ കനത്ത തിരിച്ചടി നല്‍കിയതിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശ് അതീവ ജാഗ്രതയില്‍ എന്ന് ഡിജിപി. സംസ്ഥാന പോലീസിന്റെ എല്ലാ ഫീല്‍ഡ് യൂണിറ്റുകളോടും സുരക്ഷാസേനകളുമായി ഏകോപിപ്പിച്ച് പ്രവര്‍ത്തനം തടത്താന്‍ നിര്‍ദേശിച്ചതായി യുപി ഡിജിപി പ്രശാന്ത് കുമാര്‍ അറിയിച്ചു. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഉത്തര്‍പ്രദേശ് പൊലീസ് സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു. 

ഉത്തര്‍പ്രദേശിന് പുറമെ രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും കനത്ത ജാഗ്രത ഒരുക്കിയിട്ടുണ്ട്. പ്രധാന സ്ഥലങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥരെയും അര്‍ദ്ധ സൈനിക വിഭാഗങ്ങളെ വിന്യസിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും നിരീക്ഷണത്തില്‍ ഉണ്ട്. ശ്രീനഗര്‍, ജമ്മു, ധരംശാല, അമൃത്സര്‍, ലേ, ജോധ്പൂര്‍, ഭുജ്, ജാംനഗര്‍, ചണ്ഡിഗഡ്, രാജ്‌കോട്ട് എന്നീ വിമാനത്താവളങ്ങള്‍ അടച്ചു. ഈ വിമാനത്താവളങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് വിമാന സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്.

1971ലെ യുദ്ധത്തിന് ശേഷം പാക്കിസ്ഥാനെതിരെ മൂന്ന് പ്രതിരോധ സംവിധാനങ്ങളും ഒരുമിച്ച് ഉപയോഗിക്കുന്നത് ഇതാദ്യമായിട്ടാണ്. പാക്കിസ്ഥാനിലെയും പാക് അധീന കശ്മീരിലേയും ഒന്‍പതുകേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ഇന്ത്യ കനത്ത ആക്രണം നടത്തിയത്. പുലര്‍ച്ചെ 1.44-നായിരുന്നു സൈന്യത്തിന്റെ തിരിച്ചടി. പാക്കിസ്ഥാനിലെ നാലും പാക് അധീന കശ്മീരിലെ അഞ്ചും ഭീകരതാവളങ്ങളാണ് ഇന്ത്യന്‍ സൈന്യത്തിന്റെ സംയുക്തനടപടിയില്‍ തകര്‍ത്തത്. ജെയ്ഷ്-ഇ- മുഹമ്മദ്, ലഷ്‌കര്‍- ഇ- തൊയ്ബ താവളങ്ങളായിരുന്നു ലക്ഷ്യം. ബഹവല്‍പൂര്‍, മുസാഫറബാദ്, കോട്‌ലി, മുരിഡ്കെ തുടങ്ങിയ സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്.





Share:

Search

Recent News
Popular News
Top Trending


Leave a Comment