by webdesk3 on | 06-05-2025 03:46:34 Last Updated by webdesk3
ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിച്ച പാകിസ്താനെ പൗരനെ സൈന്യം പിടികൂടി. ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയിലെ നിയന്ത്രണ രേഖയ്ക്ക് സമീപം നുഴഞ്ഞ് കയറാന്‍ ശ്രമിച്ച പാകിസ്താന്‍ പൗരനെയാണ് ഇന്ത്യന്‍ സൈന്യം പിടികൂടിയത്. ഏകദേശം 20 വയസ്സുള്ളതായി സംശയിക്കുന്ന യുവാവിനെയാണ് സൈന്യം പിടികൂടിയിരിക്കുന്നത്.
യുവാവിനെ ഇന്ത്യയിലേക്ക് കടന്ന ഉടന്‍ തന്നെ സൈന്യം കസ്റ്റഡിയിലെടുത്തു. നിലവില്‍ ചോദ്യം ചെയ്യലിനായി ഇയാളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. ഇന്ത്യന്‍ അതിര്‍ത്തിയിലൂടെ കടന്നുവന്ന മറ്റൊരു പാകിസ്താന്‍ പൗരനെ അതിര്‍ത്തി സുരക്ഷാസേന (BSF) കസ്റ്റഡിയിലെടുത്ത്. ഒരു ദിവസത്തിനകം തന്നെയാണ് ഈ രണ്ട് സംഭവങ്ങളും ഉണ്ടായിരിക്കുന്നത്.
പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ-പാക് ബന്ധം വഷളായിരുന്നു. പാകിസ്താനെതിരെ ശക്തമായ തിരിച്ചടികള്‍ തന്നെയായിരുന്നു ഇന്ത്യ നടത്തിയത്. ഇതില്‍ പ്രതിഷേധിച്ച് പാകിസ്താനും രംഗത്ത് എത്തിയിരുന്നു.