by webdesk3 on | 06-05-2025 01:17:11 Last Updated by webdesk3
സ്ത്രീത്വത്തെ അപമാനിച്ച സന്തോഷ് വര്‍ക്കിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ചലച്ചിത്ര അഭിനേത്രിമാരെ അപമാനിച്ചു എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്. ഹൈക്കോടതിയുടെ അവധിക്കാല സിംഗിള്‍ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.
സന്തോഷ് വര്‍ക്കിക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുന്നുവെന്ന് നിരീക്ഷിച്ച കോടതി ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമല്ലെന്ന് വ്യക്തമാക്കുകയായിരുന്നു. തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്. ജാമ്യം നല്‍കിയതോടൊപ്പം ഇതുപോലുള്ള കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ഹൈക്കോടതി സന്തോഷ് വര്‍ക്കിക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കി. സാമൂഹിക മാധ്യമങ്ങളില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവനകള്‍ നടത്തരുതെന്നും കോടതി താക്കീത് നല്‍കി.
നടിമാരായ ഉഷാ ഹസീന, കുക്കു പരമേശ്വരന്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി എന്നിവര്‍ ചേര്‍ന്നാണ് വ്ളോഗര്‍ സന്തോഷ് വര്‍ക്കിക്കെതിരെ പരാതി സമര്‍പ്പിച്ചത്. സ്ത്രീകള്‍ക്കെതിരെ നിരന്തരം അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുന്നവെന്നും അതിനാല്‍ ഇയാള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും ആവശ്യപ്പെട്ട് നടി ഉഷാ ഹസീനയാണ് ആലപ്പുഴ ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്.
നേരത്തെ തന്നെ അമ്മ സംഘടനയിലെ അംഗങ്ങളുള്‍പ്പെടെ നിരവധി നടിമാര്‍ സന്തോഷ് വര്‍ക്കിക്കെതിരെ പരാതിയുമായി മുന്നോട്ട് വരികയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. നേരത്തെ നടി നിത്യാ മേനോനേയും സന്തോഷ് വര്‍ക്കി നിരന്തരം ശല്യം ചെയ്തിരുന്നു.