by webdesk3 on | 05-05-2025 03:55:16
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗികളെയും കൂട്ടിരിപ്പുകാരെയും ഭയപ്പെടുത്തി വീണ്ടും പുക ഉയര്‍ന്നു. ആറാം നിലയില്‍ നിന്നാണ് പുക ഉയര്‍ന്നത്. തുടര്‍ന്ന് രോഗികളെ മാറ്റി.
കഴിഞ്ഞദിവസം മെഡിക്കല്‍ കോളേജില്‍ ഉണ്ടായ പൊട്ടിത്തെറി സംബന്ധിച്ച് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് പരിശോധനയ്ക്കിടെയാണ് ഇന്ന് വീണ്ടും പുക ഉയരുന്നത്. പുക ഉയര്‍ന്നെങ്കിലും ആശുങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് വ്യക്തമാക്കുന്നത്.
ഇവിടെ രോഗികള്‍ ആരും ഉണ്ടായിരുന്നില്ലെന്നും കഴിഞ്ഞദിവസം പുക ഉയര്‍ന്നതുമായി ബന്ധപ്പെട്ട പരിശോധനകള്‍ ഉള്‍പ്പെടെ നടത്തുന്നതിനിടയില്‍ ഉണ്ടായ ഷോര്‍ട്‌സ് സര്‍ക്യൂട്ട് മൂലമാണ് പുക ഉയര്‍ന്നത് എന്നാണ് സൂപ്രണ്ട് അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞദിവസം മെഡിക്കല്‍ കോളജിന്റെ ഒന്ന് രണ്ട് നിലകളില്‍ നിന്നായിരുന്നു വലിയ രീതിയില്‍ പുക ഉയര്‍ന്നത്. പിന്നാലെയാണ് ഇന്നിപ്പോള്‍ ആറാം നിലയില്‍ നിന്ന് പുകയുയര്‍ന്നത് പുക ഉയര്‍ന്നതിന് പിന്നാലെ സ്ഥലത്ത് ഫയര്‍ഫോഴ്‌സ് എത്തിയിട്ടുണ്ട്.
സൂപ്പര്‍ സ്‌പെഷാലിറ്റി ഓപ്പറേഷന്‍ തീയേറ്ററുകള്‍ അടക്കം പ്രവര്‍ത്തിക്കുന്നത് ആറാം നിലയിലാണ്. എന്നാല്‍ സ്ഥിതി നിയന്ത്രണവിധേയമാണ് എന്നാണ് ലഭിക്കുന്ന വിവരം.