News Kerala

പണം വാങ്ങിയിട്ടും അപേക്ഷ നല്‍കാന്‍ മറന്നു, നീറ്റ് പരീക്ഷയുടെ വ്യാജ ഹാള്‍ടിക്കറ്റ് ഉണ്ടാക്കിയ അക്ഷയ ജീവനക്കാരിയുടെ കൂടുതല്‍ മൊഴി പുറത്ത്

Axenews | പണം വാങ്ങിയിട്ടും അപേക്ഷ നല്‍കാന്‍ മറന്നു, നീറ്റ് പരീക്ഷയുടെ വ്യാജ ഹാള്‍ടിക്കറ്റ് ഉണ്ടാക്കിയ അക്ഷയ ജീവനക്കാരിയുടെ കൂടുതല്‍ മൊഴി പുറത്ത്

by webdesk3 on | 05-05-2025 12:04:11

Share: Share on WhatsApp Visits: 43


 പണം വാങ്ങിയിട്ടും അപേക്ഷ നല്‍കാന്‍ മറന്നു, നീറ്റ് പരീക്ഷയുടെ വ്യാജ ഹാള്‍ടിക്കറ്റ് ഉണ്ടാക്കിയ അക്ഷയ ജീവനക്കാരിയുടെ കൂടുതല്‍ മൊഴി പുറത്ത്



നീറ്റ് പരീക്ഷ എഴുതുന്നതിനായി ഉദ്യോഗാര്‍ത്ഥിക്ക് വ്യാജ ഹാള്‍ ടിക്കറ്റ് ഉണ്ടാക്കി നല്‍കിയ സംഭവത്തില്‍ അക്ഷയ ജീവനക്കാരി പോലീസിന്റെ കസ്റ്റഡിയില്‍. ഇപ്പോള്‍ അക്ഷയ സെന്റര്‍ ജീവനക്കാരെ ഗ്രീഷ്മയുടെ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പണം വാങ്ങിയിട്ടും അപേക്ഷ നല്‍കാന്‍ മറന്നിരുന്നു. തുടര്‍ച്ചയായി ഹാള്‍ടിക്കറ്റ് ആവശ്യപ്പെട്ടതോടെയാണ് വ്യാജമായി നിര്‍മ്മിച്ചു നല്‍കിയത് എന്നാണ് ഗ്രീഷ്മ മൊഴി നല്‍കിയിരിക്കുന്നത്.

അപേക്ഷക്കായി 1850 രൂപയാണ് വിദ്യാര്‍ത്ഥിയുടെ അമ്മയുടെ കയ്യില്‍ നിന്നും വാങ്ങിയത്. എന്നാല്‍ അപേക്ഷ നല്‍കാന്‍ മറന്നു പോവുകയായിരുന്നു. പിന്നീട് വിദ്യാര്‍ത്ഥി നിരന്തരം ഹാള്‍ടിക്കറ്റ് ആവശ്യപ്പെട്ട് ഇവിടേക്ക് എത്തി. ഇതോടെ വ്യാജ ഹാള്‍ടിക്കറ്റ് താന്‍ ഉണ്ടാക്കുകയായിരുന്നു ഗൂഗിളില്‍. തിരഞ്ഞെടുത്തത് പത്തനംതിട്ടയിലെ പരീക്ഷാ സെന്റര്‍ തിരഞ്ഞെടുത്തിയത്  എന്നും ഗ്രീഷ്മ പറഞ്ഞു.

നേരത്തെ തന്നെ ഹാള്‍ടിക്കറ്റ് തനിക്കെടുത്ത് നല്‍കിയത് അക്ഷയ സെന്റര്‍ ജീവനക്കാരിയാണെന്ന് വിദ്യാര്‍ഥി മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് പത്തനംതിട്ട പോലീസ് നെയ്യാറ്റിന്‍കരയിലെത്തി ഗ്രീഷ്മയെ ചോദ്യം ചെയ്യുകയായിരുന്നു ഇതോടെ ഇവര്‍ കുറ്റം സമ്മതിച്ചു. 

പോലീസ് കസ്റ്റഡിയിലെടുത്ത ഗ്രീഷ്മ തിരുവനന്തപുരം സ്വദേശിയാണ്. നെയ്യാറ്റിന്‍കരയിലെ അക്ഷയ കേന്ദ്രത്തില്‍ വച്ചാണ് ഇവര്‍ വ്യാജ ഹാള്‍ള്‍ടിക്കറ്റ് ഉണ്ടാക്കിയത് വിദ്യാര്‍ത്ഥിയുടെ അമ്മയാണ് നീറ്റ് പരീക്ഷിക്കാന്‍ അക്ഷയ സെന്ററില്‍ അപേക്ഷ നല്‍കാന്‍ എത്തിയിട്ടുണ്ടായിരുന്നത്.

വ്യാജ ഹോള്‍ടിക്കറ്റുമായി പരീക്ഷയെഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥിയെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പരീക്ഷയ്‌ക്കെടെ വിദ്യാര്‍ഥിയുടെ ഹാള്‍ടിക്കറ്റ് കണ്ട് എക്‌സാം ഇന്‍വിജിലേറ്റര്‍ക്ക് സംശയം തോന്നുകയും ഉടന്‍തന്നെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ ഹാള്‍ടിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തി. 

ഹാള്‍ടിക്കറ്റില്‍ രേഖപ്പെടുത്തിയ പേരിലാണ് സംശയം തോന്നിയത്. ഒരു ഭാഗത്ത് വിദ്യാര്‍ത്ഥിയുടെ പേരും മറ്റൊരിടത്ത് വേറെ പേരുമാണ് രേഖപ്പെടുത്തിയിരുന്നത്. 


Share:

Search

Recent News
Popular News
Top Trending


Leave a Comment