by webdesk3 on | 04-05-2025 07:42:23
ആത്മഹത്യ ചെയ്ത വയനാട് ഡിസിസി മുന്‍ ട്രഷറര്‍ എന്‍എം വിജയന്റെ കുടുംബം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആരോപണവുമായി രംഗത്ത്. പല വാഗ്ദാനങ്ങളും തന്ന നേതാക്കള്‍ ആരും തന്നെ ഇപ്പോള്‍ തിരിഞ്ഞുനോക്കുന്നില്ല എന്നാണ് കുടുംബം പറയുന്നത്.
പലകാര്യങ്ങളും ചെയ്തു തരാമെന്ന് പറഞ്ഞിരുന്നു. പക്ഷേ എപ്പോള്‍ ചെയ്യും എന്ന കാര്യത്തില്‍ ഇതുവരെ നേതൃത്വം മറുപടി നല്‍കിയിട്ടില്ല. മെയ് മാസത്തിനകം ഇക്കാര്യത്തില്‍ തീരുമാനമാകണം. ചെയ്തു തരാന്‍ പറ്റില്ലെങ്കില്‍ അക്കാര്യവും നേതൃത്വം വ്യക്തമാക്കണമെന്നും കുടുംബം പറയുന്നു.
അന്ന് പല കാര്യങ്ങളിലും ഉറപ്പു തന്ന ഒരു നേതാക്കളും കാര്യങ്ങള്‍ എന്തായി എന്ന് ചോദിച്ചു ഇതുവരെ വന്നിട്ടില്ല. പ്രിയങ്ക ഗാന്ധി സംരക്ഷണം ഏറ്റെടുത്തിരുന്നു. എന്നാല്‍ പ്രിയങ്ക ഗാന്ധിയെ നേരില്‍ കാണാന്‍ പോലും അവസരം തന്നിട്ടില്ല എന്നും കുടുംബം ആരോപിക്കുന്നു.
പ്രിയഗാന്ധിയെ കാണാന്‍ അവസരം തന്നില്ലെങ്കില്‍ തങ്ങള്‍ക്ക് അറിയാവുന്ന കുറച്ചു കാര്യങ്ങള്‍ വെളിപ്പെടുത്തേണ്ടിവരും. അച്ഛന്‍ കുടുംബത്തോടൊപ്പം തന്നെ കോണ്‍ഗ്രസ് പാര്‍ട്ടിയെ സ്‌നേഹിച്ച ഒരു വ്യക്തിയാണ്. അച്ഛന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നശേഷം ഉണ്ടാക്കിയതല്ല ഒന്നും തന്നെ. അതൊക്കെ തങ്ങളുടെ മക്കള്‍ക്ക് കൂടെ അവകാശപ്പെട്ടതാണ് എന്നും കുടുംബം പറഞ്ഞു.