by webdesk3 on | 04-05-2025 07:27:18 Last Updated by webdesk3
റാപ്പര്‍ വേടന് വീണ്ടും സര്‍ക്കാരിന്റെ വേദി. സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായി ഇടുക്കി ജില്ലയിലെ സമാപനത്തിലാണ് വേടന്റെ പരിപാടി സംഘടിപ്പിക്കുന്നത്. കഞ്ചാവ്, പുലി പല്ല് കേസില്‍ അറസ്റ്റിലായതിന് പിന്നാലെ വേടന്റെ പരിപാടി മാറ്റി വെച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും പരിപാടി നടത്താനുള്ള അവസരം നല്‍കിയിരിക്കുകയാണ്.
നേരത്തെ ഏപ്രില്‍ 29ന് ആയിരുന്നു വേടന്റെ പരിപാടി ഇടുക്കിയില്‍ നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ 28ആം തീയതി കഞ്ചാവുമായി വേടന്‍ ഫ്‌ലാറ്റില്‍ നിന്നും അറസ്റ്റിലാവുകയായിരുന്നു. തുടര്‍ന്ന് പരിപാടി റദ്ദ് ചെയ്തു. ഇപ്പോള്‍ ജാമ്യത്തില്‍ ഇറങ്ങിയതോടെ പരിപാടി സംഘടിപ്പിക്കാനുള്ള തീരുമാനത്തിലെത്തിയിരിക്കുകയാണ്.
ഇതുമായി ബന്ധപ്പെട്ട് എം പി ഗോവിന്ദ് പ്രതികരണം അറിയിച്ച് രംഗത്തെത്തി. വേടനെ സര്‍ക്കാരിന് ദ്രോഹിക്കാന്‍ ഉദ്ദേശമില്ലെന്നാണ് എംവി ഗോവിന്ദന്‍ പറഞ്ഞത്. സര്‍ക്കാറിന്റെ നടപടി തിരുത്താനുള്ള അവസരമായി കണ്ടാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.തെറ്റുപറ്റിയെന്ന് വേടന്‍ സമ്മതിച്ചിട്ടുണ്ട്. വേടന് സമൂഹത്തിന്റെ സംരക്ഷണം ഉണ്ടെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
പുലിപ്പല്ല് കേസില്‍ വേടനോടുള്ള സമീപനം ശരിയായില്ലെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പറഞ്ഞത്. വേടന്റെ കാര്യത്തില്‍ തിടുക്കപ്പെടാന്‍ കാരണം എന്തെന്ന് പരിശോധിക്കണമെന്നും തെറ്റ് ചെയ്ത ഒരു ഉദ്യോഗസ്ഥനെയും സംരക്ഷിക്കില്ലെന്നും ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്