by webdesk3 on | 04-05-2025 06:55:41
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കുന്ന കാര്യം അറിയില്ലെന്ന് ആന്റോ ആന്റണി എംപി. കൂടാതെ ആ സ്ഥാനത്തുനിന്നും കെ സുധാകരന്‍ മാറേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് ആന്റോ ആന്റണി എംപിയുടെയും സണ്ണി ജോസഫിന്റെയും പേരുകള്‍ സജീവമായ സാഹചര്യത്തിലാണ് ഇതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
വളരെ ധീരമായി നയിക്കുന്ന നേതാവാണ് കെ സുധാകരന്‍ എന്നും അതിനാല്‍ അദ്ദേഹം ആസ്ഥാനത്തുനിന്ന് മാറേണ്ട ആവശ്യമില്ലെന്നുമാണ് ആന്റോ ആന്റണി പറയുന്നത്. അദ്ദേഹത്തോട് തനിക്ക് ആദരവും മതിപ്പും മാത്രമാണുള്ളത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നയിച്ച എല്ലാ തെരഞ്ഞെടുപ്പുകളും തങ്ങള്‍ വിജയിച്ചിട്ടുണ്ട് എന്നും ആന്റോ പറയുന്നു.
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ യാതൊരു അറിവും തനിക്ക് ലഭിച്ചിട്ടില്ല. പാര്‍ട്ടിയുടെ ഹൈക്കമാന്‍ഡാണ്ണ് എല്ലാം തീരുമാനിക്കുന്നത്. കോണ്‍ഗ്രസ് മതേതര ജനാധിപത്യ പാര്‍ട്ടിയാണ്. അന്തിമ തീരുമാനം ഏത് വിഷയത്തിലായും എടുക്കേണ്ടത് ഐക്കമാന്റാണ് എന്നും അദ്ദേഹം പറയുന്നു.
കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും കെ സുധാകരനെ മാറ്റും എന്നും ഈ സ്ഥലത്തേക്ക് എംഎല്‍എ സണ്ണി ജോസഫ് ആന്‍ഡ് ആന്റണിയോ വരുമെന്നാണ് പുറത്തു വന്ന വാര്‍ത്തകള്‍.