by webdesk3 on | 04-05-2025 12:29:28
പാതി വില തട്ടിപ്പില്‍ ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സായിഗ്രാം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെഎന്‍ ആനന്ദകുമാര്‍ സുപ്രീംകോടതിയില്‍. തട്ടിപ്പുമായി തനിക്ക് നേരിട്ട് യാതൊരു ബന്ധവുമില്ല എന്ന് കാണിച്ചാണ് ആനന്ദ്കുമാര്‍ ഇപ്പോള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
മൂവാറ്റുപുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത് കേസില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ജസ്റ്റിസ് പി വി കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യാപേക്ഷയുമായി സുപ്രീംകോടതി സമീപിച്ചിരിക്കുന്നത്.
നേരത്തെ തന്റെ ആരോഗ്യസ്ഥിതി അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ആനന്ദ്കുമാര്‍ ഹൈക്കോടതിയില്‍ ജാമ്യ അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ ഹൈക്കോടതി ഇത് തള്ളുകയായിരുന്നു. ഇപ്പോള്‍ ആരോഗ്യ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി തന്നെയാണ് ആനന്ദകുമാര്‍ സുപ്രീംകോടതിയേയും സമീപിച്ചിരിക്കുന്നത്.
പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് 10 കേസുകളാണ് ആനന്ദ്കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. ഇതില്‍ രണ്ട് കേസുകളില്‍ മാത്രമാണ് ഇയാള്‍ക്ക് ജാമ്യം ലഭിച്ചത്.