News Kerala

തൃശൂര്‍പൂരം കലക്കല്‍: എ.ഡി.ജി.പി അജിത്കുമാറിനെതിരെ മന്ത്രി കെ.രാജന്റെ മൊഴി

Axenews | തൃശൂര്‍പൂരം കലക്കല്‍: എ.ഡി.ജി.പി അജിത്കുമാറിനെതിരെ മന്ത്രി കെ.രാജന്റെ മൊഴി

by webdesk2 on | 04-05-2025 09:59:43

Share: Share on WhatsApp Visits: 7


തൃശൂര്‍പൂരം കലക്കല്‍: എ.ഡി.ജി.പി അജിത്കുമാറിനെതിരെ മന്ത്രി കെ.രാജന്റെ മൊഴി

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം കലക്കലില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന്റെ വീഴ്ച സ്ഥിരീകരിച്ച് മന്ത്രി കെ രാജന്റെ മൊഴി. പൂര ദിവസം രാവിലെ മുതല്‍ തൃശൂരിലുണ്ടായിരുന്നു എംആര്‍ അജിത്കുമാറിനെ പൂരം മുടങ്ങിയ സമയത്ത് പല തവണ ഫോണില്‍ വിളിച്ചിട്ടും കിട്ടിയില്ല. പ്രശ്ന സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും ഇടപെട്ടില്ലെന്നും മൊഴി നല്‍കി. തെക്കോട്ടിറക്ക സമയത്ത് പൊലീസിന്റെ ഭാഗത്ത് നിന്ന് മോശം ഇടപെടലുണ്ടായെന്നും മന്ത്രി കെ രാജന്‍ മൊഴി നല്‍കി. പൂരം നടത്തിപ്പിലെ വീഴ്ച അന്വേഷിക്കുന്ന ഡിജിപിയുടെ സംഘത്തിനാണ് മന്ത്രി മൊഴി നല്‍കിയത്.

ഔദ്യോഗിക നമ്പറിലും പേഴ്സണല്‍ നമ്പറിലും ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും പ്രതികരിച്ചില്ലെന്നാണ് മന്ത്രി മൊഴി നല്‍കിയത്. പൂരം നടത്തിപ്പ് സുഗമമല്ലെന്ന് പിന്നീട് അറിയിച്ചിട്ടും പരിഹരിക്കാനുള്ള ഇടപെടല്‍ നടത്തിയിട്ടില്ലെന്നും മന്ത്രി അന്വേഷണസംഘത്തോട് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അജിത് കുമാറിന്റെ മൊഴി അടുത്തയാഴ്ച അന്വേഷണ സംഘം രേഖപ്പെടുത്തും.

പരം തടസപ്പെട്ടിട്ടും എഡിജിപി ഇടപെട്ടില്ലെന്നും ഇത് ഗുരുതര വീഴ്ചയാണെന്നുമായിരുന്നു ഡിജിപിയുടെ ആദ്യ റിപ്പോര്‍ട്ട്. ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് എഡിജിപിയ്ക്കെതിരെയായിരിക്കുമെന്നാണ് സൂചന. മന്ത്രിയുടെ വിമര്‍ശനത്തിന് പിന്നാലെ അടുത്ത ആഴ്ച നോട്ടീസ് നല്‍കി എഡിജിപിയില്‍ നിന്ന് വിശദമായ മൊഴി എടുക്കാനാണ് തീരുമാനം.


Share:

Search

Recent News
Popular News
Top Trending


Leave a Comment