by webdesk2 on | 04-05-2025 07:32:41 Last Updated by webdesk2
തിരുവനന്തപുരം: തിരുവനന്തപുരത്ത് അമിത വേഗതയില്‍ എത്തിയ കാര്‍ ഓട്ടോയില്‍ ഇടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം. ഓട്ടോയില്‍ യാത്ര ചെയ്തിരുന്ന മങ്കാട്ടുകടവ് സ്വദേശി സുനി(40)യാണ് മരിച്ചത്. കാര്‍ ഇടിച്ച് ഓട്ടോയ്ക്ക് തീപിടിക്കുകയായിരുന്നു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. പുലര്‍ച്ചെ 3 മണിയോടെ പട്ടം സെന്റ് മേരീയ് സ്‌കൂളിന് സമീപമാണ് അപകടം.
പട്ടം ജംഗ്ഷനില്‍ നിന്നും അമിത വേഗത്തില്‍ വന്ന കാര്‍ ഓട്ടോയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പിന്നാലെ ഓട്ടോ പെട്ടെന്ന് തീ പിടിക്കുകയായിരുന്നു. ഓട്ടോ പൂര്‍ണമായ കത്തി നശിച്ചു. സുനിക്ക് 80 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. കോണ്‍ക്രീറ്റ് തൊഴിലാളി ആയിരുന്നു സുനി. രാവിലെ ജോലിക്ക് പോകുകയായിരുന്നു. ശിവകുമാര്‍ എന്നയാളാണ് ഓട്ടോ ഓടിച്ചിരുന്നത്. മൃതദേഹം തിരു മെഡി.കോളേജ് മോര്‍ച്ചറിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.