by webdesk2 on | 03-05-2025 06:11:27 Last Updated by webdesk2
കൊളംബോ: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കുള്ളവര്‍ ചെന്നൈയില്‍ നിന്ന് കൊളംബോയിലേയ്ക്ക് പോയതായി സൂചന. ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലെ ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരിശോധന. ചെന്നൈയില്‍ നിന്ന് കൊളംബോയിലേക്ക് പുറപ്പെട്ട വിമാനത്തില്‍ പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്ത ഭീകരര്‍ ഉണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന.
യുഎല്‍ 122 എന്ന വിമാനത്തിലാണ് പരിശോധന നടന്നത്. ചെന്നൈയില്‍ നിന്ന് പുറപ്പെട്ട വിമാനത്തില്‍ സംശയാസ്പദമായ ഒരാളുണ്ടെന്ന ഇന്ത്യയില്‍ നിന്നുള്ള വിവരത്തെ തുടര്‍ന്നാണ് പരിശോധന നടന്നത്. ചെന്നൈ ഏരിയ കണ്‍ട്രോള്‍ സെന്ററില്‍ നിന്നുള്ള മുന്നറിയിപ്പിനെ തുടര്‍ന്നാണ് പരിശോധന. വിമാനം ചെന്നൈയില്‍ നിന്ന് കൊളംബോയില്‍ എത്തിയത് ഇന്ന് 12 മണിക്കാണ്.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ആറ് പേര്‍ ചെന്നൈയില്‍ നിന്ന് വന്ന വിമാനത്തില്‍ ഉണ്ടായിരുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് പൊലീസ് വാക്താവ് പറഞ്ഞു. എല്ലാവരെയും പരിശോധന നടത്തിയതായാണ് വിവരം. ഇന്ത്യ തിരയുന്ന മോസ്റ്റ് വാണ്ടഡ് ആയിട്ടുള്ള ആള്‍ വിമാനത്തില്‍ ഉണ്ടായിരുന്നതായുള്ള സംശയത്തിലാണ് പരിശോധന നടത്തിയതെന്ന് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.