by webdesk3 on | 03-05-2025 03:51:45
വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട അവകാശ തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല. കേന്ദ്രത്തിന്റെ കുഞ്ഞാണ് വിഴിഞ്ഞം എന്നാണ് എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡണ്ട് തുഷാര്‍ വെള്ളാപ്പള്ളി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
വിഴിഞ്ഞത്തിന് കേന്ദ്രവും ഫണ്ട് നല്‍കിയിട്ടുണ്ട്. കടമായിട്ടാണ് നല്‍കിയതെങ്കിലും കേന്ദ്രം നല്‍കിയത് പണമല്ലേ എന്നാണ് തുഷാര്‍ വെള്ളാപ്പള്ളി ചോദിക്കുന്നത്. എന്നാല്‍ പലരും ക്രെഡിറ്റ് അടിച്ചെടുക്കാനുള്ള ശ്രമമാണ് നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ രാജീവ് ശേഖരനുമായി ബന്ധപ്പെട്ട വിവാദത്തിലും തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു രാജീവ് ചന്ദ്രശേഖര്‍ വേദിയിലിരുന്നത് വിവാദമാക്കേണ്ട കാര്യമൊന്നുമില്ല എന്നാണ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞത്. കൂടാതെ നിലമ്പൂരില്‍ എന്‍ഡിഎ മത്സരിക്കും എന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി.
രാജീവ് ചന്ദ്രശേഖറുമായി ബന്ധപ്പെട്ട് ഇന്നലെയുണ്ടായ വിവാദത്തില്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും പ്രതികരണം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. കേരളത്തിന്റെ ഔദാര്യത്തിലല്ല ബിജെപി അധ്യക്ഷന്‍ ചടങ്ങില്‍ പങ്കെടുത്തത് എന്നും കേന്ദ്രം ക്ഷണിച്ചിട്ടാണ് ഇതില്‍ പങ്കെടുത്തത് എന്നുമാണ് കെ സുരേന്ദ്രന്‍ പറഞ്ഞത്.