by webdesk2 on | 03-05-2025 11:27:48 Last Updated by webdesk3
കൊല്ലം: റാബിസ് വാക്‌സിന്‍ എടുത്ത ഏഴ് വയസുകാരിയ്ക്ക് പേവിഷബാധ. അവസാന ഡോസ് വാക്‌സിന്‍ എടുക്കുന്നതിന് മുന്‍പ് പനിവരികയും തുടര്‍ന്ന് രണ്ട് ദിവസം മുന്‍പ് നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
തിരുവനന്തപുരത്തെ SAT ആശുപത്രിയിലാണ് പരിശോധന നടത്തിത്. കുട്ടിയുടെ തലച്ചോറിലടക്കം വിഷബാധയേറ്റിരുന്നു. ആരോഗ്യനില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
ഏപ്രില്‍ എട്ടിനാണ് പെണ്‍കുട്ടിക്ക് നായയുടെ കടിയേറ്റത്. കൊല്ലം സ്വദേശിയായ പെണ്‍കുട്ടി വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി തെരുവുനായയുടെ കടിയേറ്റത്. തല്‍ക്ഷണം തന്നെ വീട്ടുകാര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയും വാക്‌സിന്‍ അടക്കമുള്ള കാര്യങ്ങള്‍ എടുക്കുകയും ചെയ്തിരുന്നു.