by webdesk3 on | 02-05-2025 03:26:16 Last Updated by webdesk3
വിഴിഞ്ഞം തുറമുഖ ഉദ്ഘാടനം ഇന്ത്യ മുന്നണിയിലെ പലരുടേയും ഉറക്കം കെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി പിണറായി വിജയന്റെയും ശശിതരൂരിന്റെയും പേരെടുത്ത് പറഞ്ഞായിരുന്നു പ്രധാനമന്ത്രി ഇത്തരത്തില്‍ പറഞ്ഞത്.
താങ്കള്‍ ഇന്ത്യാ സഖ്യത്തിലെ വലിയ തൂണുകളില്‍ ഒന്നാണ് എന്നാണ് മുഖ്യമന്ത്രി പിണറായി വിജയനോട് നരേന്ദ്രമോദി പറഞ്ഞത്. പിണറായി വിജയനെ പോലെ തരൂരും ഇവിടെ ഇരിക്കുന്നുണ്ട്. എന്നാല്‍ ഇന്നത്തെ പരിപാടി പലരുടെയും ഉറക്കം കെടുത്തും എന്നുമായിരുന്നു അദ്ദേഹം ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുക പറഞ്ഞത്.
ഇതിനുപുറമെ വി എന്‍ വാസവനെയും അദ്ദേഹം പ്രത്യേകം പേരെടുത്ത് പറഞ്ഞു. അദാനിയെ മന്ത്രി വി എന്‍ വാസവന്‍ പങ്കാളി എന്ന വിശേഷിപ്പിച്ചതിമാണ് വിഎന്‍ വാസവനെ അദ്ദേഹം പ്രത്യേകം പേരെടുത്ത് പരാമര്‍ശിച്ചത്.
മലയാളത്തിലായിരുന്നു പ്രധാനമന്ത്രി പ്രസംഗിച്ചത്. ഇതില്‍ അദാനിയെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ഗുജറാത്തിനേക്കാള്‍ വലിയ തുറമുഖമാണ് അദാനി കേരളത്തില്‍ നിര്‍മ്മിച്ചത് എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഇതിന് പുറമേ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചടങ്ങില്‍ പങ്കെടുത്ത കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.