by webdesk2 on | 02-05-2025 11:34:15 Last Updated by webdesk2
വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിങ് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ചിത്രങ്ങള്‍ പങ്കുവെച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഞങ്ങള്‍ സദസ്സിലുണ്ട്, രാജീവ് ചന്ദ്രശേഖര്‍ വേദിയിലും എന്ന തലക്കെട്ടോടെയാണ് മന്ത്രി ഫേസ്ബുക്കില്‍ ചിത്രംപങ്കുവെച്ചിരിക്കുന്നത്. എം വി ഗോവിന്ദന്‍, കെ എന്‍ ബാലഗോപാല്‍ എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.
വിഴിഞ്ഞം തുറമുഖം രാഷ്ട്രത്തിനു സമര്‍പ്പിക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉള്‍പ്പെടെ 17 പേര്‍ വേദിയില്‍ ഉണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ , കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി , ജോര്‍ജ് കുര്യന്‍, തലസ്ഥാനത്തുനിന്നുള്ള മന്ത്രിമാര്‍ , ഡോ. ശശി തരൂര്‍ എം.പി, അടൂര്‍ പ്രകാശ് എം.പി, എ. എ റഹീം എം.പി, എം വിന്‍സെന്റ് എം.എല്‍.എ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ക്ക് വേദിയില്‍ സ്ഥാനമുണ്ടാകും. പ്രതിപക്ഷ നേതാവ് വി ഡി സതീശനും വേദിയില്‍ ഇരിപ്പിടം നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ ചടങ്ങില്‍ സംസാരിക്കുന്നത് മൂന്നു പേര്‍ മാത്രമാണ്. പ്രധാനമന്ത്രി, മുഖ്യമന്ത്രി , വി എന്‍ വാസവന്‍ എന്നിവരാണ് പ്രസംഗിക്കുക. കനത്ത സുരക്ഷയിലാണ് തലസ്ഥാനം.