by webdesk3 on | 02-05-2025 10:12:30 Last Updated by webdesk2
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യുന്ന വിഴിഞ്ഞം തുറമുഖത്തിന് എല്ലാവിധ ആശംസകളും നേര്‍ന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഉമ്മന്‍ചാണ്ടി വിഴിഞ്ഞത്തിന് നല്‍കിയ സംഭാവനകള്‍ ഊന്നി പറഞ്ഞുകൊണ്ടാണ് എല്ലാവിധ ആശംസകളും നേരുന്നതായി ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം കുറിച്ചിരിക്കുന്നത്
ഉമ്മന്‍ ചാണ്ടി ഇന്നില്ല. മായ്ച്ചാലും മായാത്ത ചരിത്രമായി ഉമ്മന്‍ ചാണ്ടി ജന ഹൃദയങ്ങളില്‍ ജീവിക്കുന്നു. ചരിത്രത്തെ ബോധപൂര്‍വം മറക്കുകയും തിരുത്തി എഴുതാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകളെ പോലും ഭയപ്പെടുന്നവരാണ്. വിഴിഞ്ഞം തുറമുഖത്തിന് എല്ലാ ആശംസകളും നേരുന്നു എന്നാണ് വിഡി സതീശന്‍ കുറിച്ചിരിക്കുന്നത്.
പ്രതിപക്ഷ നേതാവിന് ചടങ്ങില്‍ പങ്കെടുക്കാന്‍ രണ്ട് ദിവസം മുന്‍പ് ക്ഷണം ലഭിച്ചിരുന്നുവെങ്കിലും പങ്കെടുക്കുന്നില്ല എന്ന് തീരുമാനമാണ് കോണ്‍ഗ്രസ് എടുത്തിരിക്കുന്നത്. പ്രതിപക്ഷ നേതാവിനെ ചടങ്ങില്‍ ക്ഷണിക്കാത്തത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി വി എന്‍ വാസവന്റെ പേരിലുള്ള ക്ഷണക്കത്ത് പ്രതിപക്ഷ നേതാവിനെ ലഭിച്ചത്. എന്നാല്‍ പിന്നീട് പ്രതിപക്ഷ നേതാവ് ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് തീരുമാനിക്കുകയായിരുന്നു. വിഴിഞ്ഞ കമ്മീഷനിങ്ങ് വേദിയില്‍ പ്രതിപക്ഷ നേതാവിനും ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്. കസേരയില്‍ വിഡി സതീശന്‍ എന്ന പേരും രേഖപ്പെടുത്തിയിട്ടുണ്ട്.