by webdesk3 on | 02-05-2025 09:56:19 Last Updated by webdesk2
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാടിന് സമര്‍പ്പിക്കും. രാവിലെ 11 മണിക്ക് വിഴിഞ്ഞം തുറമുഖത്ത് തയ്യാറാക്കിയിരിക്കുന്ന വേദിയിലാണ് കമ്മീഷനിങ് ചടങ്ങുകള്‍ നടക്കുക. ചടങ്ങില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി ഇതിനകം തന്നെ കേരളത്തിലേക്ക് എത്തിക്കഴിഞ്ഞു.
രാജ്ഭവനിലാണ് പ്രധാനമന്ത്രി നിലവില്‍ തങ്ങുന്നത്. രാവിലെ 10 15 ന് പ്രധാനമന്ത്രി രാജ്ഭവനില്‍ നിന്ന് ഇറങ്ങും. ശേഷം പാങ്ങോട് മിലിട്ടറി ക്യാമ്പില്‍ എത്തുന്ന അദ്ദേഹം 10. 25 നായിരിക്കും അവിടെ നിന്ന് വിഴിഞ്ഞത്തേക്ക് പോവുക. വിഴിഞ്ഞത്തേക്ക് എത്തിച്ചേരുന്ന പ്രധാനമന്ത്രി ആദ്യ 20 മിനിറ്റ് സമയം പോര്‍ട്ട് ഓപ്പറേഷന്‍ സെന്റര്‍ സന്ദര്‍ശിക്കുന്നതിനാണ് വിനിയോഗിക്കുക.
കൃത്യം 11 മണിക്ക് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കും. ഒന്നരമണിക്കൂര്‍ കൊണ്ടായിരിക്കും ചടങ്ങുകള്‍ പൂര്‍ത്തിയാവുക. ചടങ്ങില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രിമാരായ ജോര്‍ജ് കുര്യന്‍, സുരേഷ് ഗോപി കേരളത്തില്‍ നിന്നുള്ള മന്ത്രിമാര്‍, ശശി തരൂര്‍ എംപി, അടപ്രകാശ് എം പി, എ എ റഹീീം എംപി, എം വിന്‍സെന്റ് എംഎല്‍എ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ വേദിയിലുണ്ടാകും.