by webdesk3 on | 01-05-2025 04:36:51
അബദ്ധത്തില്‍ ആസിഡ് കുടിച്ച് അഞ്ചുവയസ്സുകാരന്‍ ഗുരുതരാവസ്ഥയില്‍. പാലക്കാട് കല്ലടിക്കോടാണ് സംഭവം നടന്നത്. ചൂരക്കോട് സ്വദേശി ജംഷാദിന്റെ മകന്‍ ഫൈസാനാണ് അബദ്ധത്തില്‍ ആസിഡ് കുടിച്ചത്.
ഇന്ന് ഉച്ചയോടെയാണ് ദാരുണമായ സംഭവമുണ്ടായത്. ശരീരത്തിലെ അരിമ്പാറ ചികിത്സയ്ക്കായി കോള കുപ്പിയില്‍ ഒഴിച്ചു വച്ചിരുന്ന ആസിഡ് ഫൈസാന്‍ അബദ്ധത്തില്‍ എടുത്ത് കുടിക്കുകയായിരുന്നു.
കുട്ടിയുടെ വായിലും ചുണ്ടിലും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട് ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കുട്ടിയെ തൃശ്ശൂരുള്ള ജൂബിലി മിഷന്‍ ആശുപത്രിയിലേക്ക് ഉടന്‍ മാറ്റുമെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം