by webdesk3 on | 01-05-2025 04:27:27 Last Updated by webdesk3
പഹല്‍ഗാം ഭീകരാക്രമണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. വിരമിച്ച ജഡിജിയുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നായിരുന്നു ഹാര്‍ജിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഹര്‍ജി തള്ളിയ സുപ്രീംകോടതി ഹര്‍ജിക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവും ഉന്നയിച്ചു.
ഇന്ത്യ ഇപ്പോള്‍ കടന്നുപോകുന്ന സാഹചര്യമെന്താണെന്ന് മനസ്സിലാക്കണം എന്നായിരുന്നു ഹര്‍ജിക്കാരോട് കോടതി പറഞ്ഞത്. സൈന്യത്തിന്റെ ആത്മവിശ്വാസം തകര്‍ക്കുന്ന തരത്തിലുള്ള ഇത്തരം ഹര്‍ജികള്‍ സമര്‍പ്പിക്കരുത്. ഇത്തരത്തില്‍ ഒരു ഹര്‍ജി സമര്‍പ്പിക്കുന്നതിനു മുന്‍പ് സെന്‍സിറ്റിവിറ്റി പരിഗണിക്കാം എന്നും ഹര്‍ജിക്കാരോട് സുപ്രീംകോടതി പറഞ്ഞു.
ഹര്‍ജി സമര്‍പ്പിച്ച നിങ്ങള്‍ക്കും രാജ്യത്തോട് കടമയുണ്ട്. തീവ്രവാദത്തിനെതിരെ പോരാന്‍ ഓരോ ഇന്ത്യക്കാരനും കൈകോര്‍ക്കേണ്ട നിര്‍ണായകമായ സമയമാണിതെന്നും കോടതി വ്യക്തമാക്കി.
കൂടാതെ വിരമിച്ച ജഡ്ജി ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്നാണ് നിങ്ങള്‍ ആവശ്യപ്പെടുന്നത്. വിരമിച്ച ഹൈക്കോടതി ജഡ്ജിയോ സുപ്രീംകോടതിയോ ജഡ്ജിയോ എന്ന് മുതലാണ് അന്വേഷണങ്ങളില്‍ വിദഗ്ധരായത്. തര്‍ക്കങ്ങളില്‍ പരിഹാരം കാണലാണ് കോടതി എന്നും സുപ്രീം കോടതി വ്യക്തമാക്കി.