by webdesk3 on | 01-05-2025 04:14:28
ജാതി സെന്‍സസ് നടത്താനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടത് ഇന്ത്യാ സഖ്യത്തിന്റെ വിജയമാണ് എന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഹുല്‍ ഗാന്ധി നേരത്തെ ആവശ്യപ്പെട്ടതാണ് ജാതി സെന്‍സെസ് എന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ എല്ലാ വിഭാഗങ്ങള്‍ക്കും സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിന് ജാതി സെന്‍സസ് ആവശ്യമാണ് എന്നതു കൊണ്ടാണ് ഇന്ത്യാ സഖ്യം കാലങ്ങളായി ജാതി സെന്‍സസ് നടപ്പാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യത്തില്‍ തികഞ്ഞ നിരുത്തരവാദപരമായ നടപടി സ്വീകരിച്ചിരുന്ന കേന്ദ്രസര്‍ക്കാര്‍ ഇപ്പോഴെങ്കിലും വിവേകപൂര്‍ണ്ണമായ ഒരു പുനര്‍വിചിന്തനം നടത്തിയത് സ്വാഗതം ചെയ്യുന്നു.
ഈ തീരുമാനത്തിനു പിന്നില്‍ അടുത്തുവരുന്ന ബീഹാര്‍ തെരഞ്ഞെടുപ്പ് ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്. അവിടെയുള്ള പിന്നോക്ക വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ തീരുമാനം. പക്ഷേ ആത്യന്തികമായി ഇത് ഇന്ത്യ സഖ്യത്തിന്റെയും കോണ്‍ഗ്രസിന്റെയും കാലങ്ങളായുള്ള ആവശ്യമാണ്. അത് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച നടപടിയെ സ്വാഗതം ചെയ്യുന്നു എന്നും ചെന്നിത്തല പറഞ്ഞു.